അബുദാബി: യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാകണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് 21ന് ശേഷം അബുദാബി, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അബുദാബിയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് പരിശോധനഫലം ആയിരിക്കണം. ഷാര്‍ജയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ഫലമായിരിക്കണമെന്നും എയര്‍ ഇന്ത്യ ഉത്തരവില്‍ പറയുന്നു.
അതേസമയം, ദുബായിലേക്ക് തിരിച്ച് വരുന്നവര്‍ ജനറല്‍ ഡയറക്‌ട്രേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്സ് അഫേഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതാണ്. ഇതോടൊപ്പം അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധന ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. കൂടാതെ കൊവിഡ് 19 ഡിഎക്സ് ബി സ്മാര്‍ട്ട് ആപ്പ് എന്നിവയും ഉണ്ടായിരിക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.