Kerala

ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം ദാ ഇവിടെ…

 

രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മനോഹരവും ഹൃദയ സ്പര്‍ശിയുമായ ഒരു ആഘോഷ ചടങ്ങ് നടന്നു, അങ്ങ് അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ . അവിടുത്തെ അദ്ധ്യപികയാണ് ഉഷാകുമാരി ടീച്ചര്‍.

കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ ഉഷാകുമാരി ടീച്ചർക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ എത്താൻ കഴിയൂ. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകൾക്ക് മുന്നിൽച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കിൽ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയർത്തിയില്ലെങ്കിലും അധികാരികൾ ആരും അറിയാൻ പോകുന്നില്ല. എന്നാലും ടീച്ചർ പോയിരിക്കും; പതാക ഉയർത്തിയിരിക്കും.

ആ ഫ്ലാഗ് പോസ്റ്റ് ശ്രദ്ധിച്ചോ? രണ്ട് കുട്ടികളും രണ്ട് നായ്ക്കളും ടീച്ചറും എന്നതുപോലെ വിരലിൽ എണ്ണാവുന്ന മനുഷ്യമൃഗാദികളേ ക്യാമറയുടെ ഈ വശത്തും കാണൂ. അതാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രത്യേകതയും ലാളിത്യവും സൗന്ദര്യവും.

ആ കാട്ടിൽ മാസ്ക്ക് ധരിച്ചില്ലെങ്കിലും ആരും അറിയില്ല, കാണില്ല. എന്നാലും അവരെല്ലാം മാസ്ക്ക് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നതും അഭിനന്ദാനര്‍ഹമാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.