ന്യൂഡല്‍ഹി: കര്‍ഷകരെ പിന്തുണച്ച ട്വിറ്റര്‍ അക്കൗണ്ടുകല്‍ പൂട്ടിയതിന് പിന്നാലെ സമര ഗാനങ്ങള്‍ക്കും ഇന്റര്‍നെറ്റില്‍ വിലക്ക്. പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പരാതിയ തുടര്‍ന്നാണ് നടപടി.
കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് 13 ദശലക്ഷം കാഴ്ചക്കാര്‍ ഉണ്ടായി. കന്‍വറിന്റെ ഗാനം സമര സംഗീതമായി മാറുകയും ഗായകന്‍ പ്രക്ഷോഭത്തിന്റെ മുഖങ്ങളിലൊന്നാവുകയും ചെയ്തു. ഈ ഗാനം നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്.
കര്‍ഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്റെ സന്ദേശം. യൂട്യൂബില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഗാനങ്ങള്‍ മായ്ക്കാന്‍ കഴിയില്ലെന്ന് കര്‍ഷക നേതാവ് ഷിംഗാര സിംഗ് മാന്‍ പറഞ്ഞു. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രം പല വഴികളും നോക്കുമ്പോഴും ഒരടിപോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.