തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പിയും. യുഡിഎഫ് യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആര്‍എസ്പിയുടേയും തീരുമാനം. കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം. യുഡിഎഫില്‍ എത്തിയ ശേഷം ആര്‍എസ്പിക്ക് നഷ്ടത്തിന്റെ കഥകള്‍ മാത്രമേയുള്ളു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലമടക്കമുള്ള ജില്ലകളില്‍ തകര്‍ന്നടിഞ്ഞു. ഇങ്ങനെ പോയാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ചതുരവടിവില്‍ വര്‍ത്തമാനം പറഞ്ഞും പത്രസമ്മേളനങ്ങളില്‍ മേനി നടിച്ചും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് നടന്നിട്ടും കാര്യമില്ലെന്നും സംസ്ഥാന നേതൃത്വത്തെ ഇവര്‍ ഓര്‍മിപ്പിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോണ്‍ഗ്രസിനകത്തും നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ള ഘടകക്ഷികള്‍ ഇതിനകം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുന്നണി ബന്ധം അടക്കം പുന:പരിശോധിക്കേണ്ടി വരുമെന്ന സൂചന നല്‍കി ആര്‍എസ്പി രംഗത്തെത്തുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.