തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച. എം.ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാലും പിന്തുണച്ചു. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് എം. ഉമ്മര്‍ എംഎല്‍എ പറഞ്ഞു.
അതേസമയം പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ എതിര്‍ത്ത് എസ്.ശര്‍മ എംഎല്‍എ രംഗത്തെത്തി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നത് സഭയുടെ അന്തസിന് കളങ്കം ഏല്‍പ്പിക്കുന്നതാണെന്ന് ശര്‍മ പറഞ്ഞു. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനില്‍ക്കില്ല. എന്‍ഐഎ സംശയിക്കുന്നത് കൊണ്ട് ഒരാള്‍ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റാവില്ലെന്നും ശര്‍മ്മ പ്രതികരിച്ചു.
കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന നോട്ടീസോ അറിയിപ്പോ സ്പീക്കര്‍ക്ക് കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്. ധൂര്‍ത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസില്‍ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാന്‍ പാടില്ലെന്നും എസ്.ശര്‍മ ആവശ്യപ്പെട്ടു.
അതിനിടെ തന്റെ വാദം എം.ഉമ്മര്‍ കളിയാക്കിയതിനെ മന്ത്രി ജി.സുധാകരന്‍ എതിര്‍ത്തു. തലയില്‍ കയറാന്‍ വരണ്ട എന്ന് എംഎല്‍എ മറുപടി പറഞ്ഞത് സഭയില്‍ ബഹളത്തിന് കാരണമായി. പ്രമേയത്തിന് മുന്നോടിയായി സ്പീക്കര്‍ ഇരിപ്പിടം മാറി. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയാണ് സഭ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലാണ് സ്പീക്കര്‍ ഇരിക്കുന്നത്.
അവിശ്വാസ പ്രമേയത്തിന് മുന്‍പ് തന്നെ സ്പീക്കര്‍ക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.