തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രി കടയില്‍ നിന്നും ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തി. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകള്‍ക്ക് ഇടയില്‍ നിന്നാണ് കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ രേഖകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഇന്‍ഷുറന്‍സ് കമ്ബനി, ബാങ്ക്, രജിസ്റ്റര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകള്‍ തരം തിരിക്കവെയാണ് രേഖകള്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും മറ്റും ലഭിച്ചത്. കരകുളം മേഖലയില്‍ നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ കൂടുതലും. ഇവയെല്ലാം കരകുളം പോസ്റ്റ്ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്തതാണെന്നാണ് പൊലീസ് നിഗമനം.
2015-ല്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ചില തപാല്‍ ഉരുപ്പടികളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വീഴ്ച വരുത്തിയോ എന്നത് പരിശോധിച്ചുവരികയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.