Web Desk
ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധക്കിടെ മികച്ച പ്രവര്‍ത്തനം നടത്തിയ മലയാളി നഴ്സിനെ അഭിനന്ദിച്ചാണ് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ് രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം അഭിനന്ദിച്ചത്.
ഓസ്ട്രേലിയയിലെ വോലോങ്ഗോങില്‍ പ്രായമായവരെ പരിചരിക്കുന്ന ഓള്‍ഡ് ഏജ് ഹോമിലാണ് ഷാരോണ്‍ വര്‍ഗീസ് കൊറോണ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയത്. ഓസ്‌ട്രേലിയന്‍ ജനതയും ഇന്ത്യന്‍ ജനതയും നിങ്ങളുടെ കുടുംബവും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനം കൊള്ളുന്നെന്നും ഗില്‍ക്രിസ്റ് പറഞ്ഞു. ഇതിഹാസ വിക്കറ്റ് കീപ്പറുടെ അഭിനന്ദനം തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുവെന്നും ഷാരോണ്‍ വര്‍ഗീസ് പ്രതികരിച്ചു.