UAE

അബുദാബിയില്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു

 

അബുദാബി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എമിറേറ്റില്‍ ആരംഭിക്കാനൊരുങ്ങി അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് . മനുഷ്യരില്‍ സാധാരണയായി കണ്ണുകളെയും, ശ്വാസകോശങ്ങളെയും ബാധിക്കുന്ന അഡിനോവൈറസുകളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഈ വാക്‌സിനിന്റെ പരീക്ഷണം ‘വാക്സിന്‍ ഫോര്‍ വിക്ടറി’ എന്ന പ്രചാരണ പരിപാടിയോടെയാണ് എമിറേറ്റില്‍ നടപ്പാക്കുന്നത്.

ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സന്നദ്ധസേവകർക്ക് https://v4v.ae/ എന്ന വിലാസത്തില്‍ റെജിസ്റ്റര്‍ ചെയ്യാം. ആദ്യ ഘട്ടത്തില്‍ അബുദാബിയില്‍ നിന്ന് 500 സന്നദ്ധസേവകര്‍ക്ക് വാക്‌സിന്‍ നല്‍കും. യു എ ഇ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ഈ പരീക്ഷണത്തില്‍ പങ്കാളികളാകാം.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍

  • അബുദാബിയില്‍ താമസിക്കുന്നവരായിരിക്കണം.
  • 18 വയസ്സ് കഴിഞ്ഞവരായിരിക്കണം
  • മുന്‍പ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരാകരുത്.
  • കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളോ, പകര്‍ച്ചവ്യാധികളോ വന്നവരാകരുത്.
  • മറ്റു വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായ സന്നദ്ധസേവകര്‍ പങ്കെടുക്കരുത്.

ഈ നിബന്ധനകള്‍ പ്രകാരമുള്ള സന്നദ്ധസേവകര്‍ക്ക് 20 ദിവസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഇതിനു ശേഷം ഇവരെ തുടര്‍ച്ചയായി നിരീക്ഷണ, പരിശോധനകള്‍ക്ക് വിധേയരാകണം.റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘Aurugulf Health Investment’ എന്നിവര്‍ സംയുക്തമായാണ് ഈ വാക്‌സിന്‍ പരീക്ഷണം എമിറേറ്റില്‍ നടപ്പിലാക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.