അബുദാബി: എമിറേറ്റിലെ മുഴുവന്‍ മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് അബുദാബി എമര്‍ജന്‍സി ക്രിസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പ്രഖ്യാപിച്ചു.എമിറേറ്റില്‍ നടപ്പിലാക്കിയിട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും, മുന്‍കരുതല്‍ നടപടികളുടെയും ഫലമായി വൈറസ് വ്യാപനത്തെ വിജയകരമായി തടയാന്‍ സാധിച്ചതും, നിലവില്‍ എമിറേറ്റില്‍ രേഖപ്പെടുത്തുന്ന രോഗബാധയിലെ കുറവും കണക്കിലെടുത്താണ് കമ്മിറ്റി തീരുമാനം .
ഇതിന്റെ ഭാഗമായി അബുദാബിയിലെ മുഴുവന്‍ വാണിജ്യ, സാംസ്‌കാരിക, വിനോദ, വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണ രൂപത്തില്‍ പുനരാരംഭിക്കുമെന്നും, നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു.
വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ ജാഗ്രതയും, പ്രവര്‍ത്തനങ്ങളും അധികൃതര്‍ തുടരും.പരിശോധനകളും, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.