അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നതായി എമിറേറ്റിലെ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. ചില പ്രത്യേക പാർക്കുകളിലും ബീച്ചുകളിലുമുള്ള നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പൊതു സൗകര്യങ്ങൾ വീണ്ടും തുറക്കുന്നത്.
#Itstartswithyou# എന്ന ഹാഷ് ടാഗിൽ ഡി.എം.ടി.യുടെ ദി ഹൈജനിക് സിറ്റി ക്യാമ്പയിനിലൂടെ , താമസക്കാർ സാമൂഹ്യ അകലം തുടരാനും എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കാനും ശക്തമായി നിർദ്ദേശിക്കുന്നു. വൈറസ് പടരാതിരിക്കുന്നതിൽ തങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ടെന്നും ഏതു പൊതു സ്ഥലത്ത് ഫെയ്സ് മാസ്ക് ധരിക്കുന്നത് പരമപ്രധാനമാണെന്നും കാമ്പെയ്ൻ ഓരോ താമസക്കാരെയും ഓർമ്മിപ്പിക്കുന്നു.
വീണ്ടും തുറന്ന ഓരോ പൊതു ബീച്ചിന്റെയും പാർക്കിന്റെയും പ്രവേശന കവാടങ്ങളിൽ, സന്ദർശകരുടെ താപനില പരിശോധിക്കും. ഗ്രൂപ്പുകൾ, ദമ്പതികൾ, വ്യക്തികൾ എന്നിവർക്കായി പ്രത്യേക നിയന്ത്രണങ്ങളുണ്ട്. അതിൽ ഒരു ഗ്രൂപ്പിലെ പരമാവധി ആളുകളെ അഞ്ചായി പരിമിതപ്പെടുത്തും . ബനിയാസ് ലേഡീസ് പാർക്ക്, ഷഹാമ പാർക്ക് 2, ഷഹാമ പാർക്ക് 3, ബഹിയ പാർക്ക്, റഹ്ബ പാർക്ക്, ന്യൂ എയർപോർട്ട് ഗാർഡൻ. അൽ ഐനിൽ, നഹേൽ പാർക്ക് എന്നിവയാണ് അബുദാബിയിൽ വെള്ളിയാഴ്ച വീണ്ടും തുറന്ന പാർക്കുകൾ.അൽ ദഫ്രയിൽ സില, ഡൽമ പാർക്കുകളും തുറന്നു. ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകൾ 30 ശതമാനം ഇരിപ്പിട ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട് . ഒരു ടേബിളിന് പരമാവധി നാല് പേരും ടേബിളുകൾക്കിടയിൽ കുറഞ്ഞത് 2.5 മീറ്റർ ദൂരവും വേണം.പ്ലേ ഏരിയകൾ അടയ്ക്കുകയും 50 ശതമാനം ശേഷിയിൽ പാർക്കിംഗ് തുറക്കുകയും ചെയ്യും .
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.