UAE

ഖലീഫ തുറമുഖ വിപുലീകരണം അവസാന ഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി

 

കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്​റ്റിക്സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. 80% ജോലികൾ പൂർത്തിയായിട്ടുണ്ട്.

പുതിയ ബിസിനസുകളെ ആകർഷിക്കാനും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി തുറമുഖ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഡിസംബറിൽ ഖലീഫ തുറമുഖ വിപുലീകരണം പ്രഖ്യാപിച്ചത്. കോവിഡ് രോഗ വ്യാപനവും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും തുറമുഖ വികസനം പുരോഗമിച്ചു. ഖലീഫ തുറമുഖത്തിന്റെ സൗത്ത് ഭാഗത്തെ മതിൽ നിർമാണത്തി​െൻറ പ്രഥമ ഘട്ടം ഈ വർഷം നാലാം പാദത്തിൽ പൂർത്തിയാകും.

മൊത്തം 650 മീറ്റർ നീളത്തിലുള്ള കപ്പൽത്തുറയാണ് . 37,000 ചതുരശ്ര മീറ്റർ ടെർമിനൽ യാർഡിനൊപ്പം ബെർത്ത് ഇപ്പോൾ സജ്ജമാണ്. അബുദബി ടെർമിനൽ വികസനത്തോടൊപ്പം അഞ്ച് പുതിയ ക്രെയിനുകൾ കൂടി സ്ഥാപിക്കും. ഓരോ യൂനിറ്റിനും 90 ടൺ ലിഫ്റ്റിങ് ശേഷിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ 12 കപ്പൽ- ടു- ഷോർ ക്വെയ് ക്രെയിനുകൾ നേരത്തേ ഈ പോർട്ടിലുണ്ട്. പുതിയ ക്രെയിനുകൾ ടെർമിനലി​െൻറ ശേഷി ഗണ്യമായി വർധിപ്പിക്കും. ഖലീഫ പോർട്ട് കണ്ടെയ്‌നർ ടെർമിനലിന്റെ ശേഷി ഈവർഷം അവസാനത്തോടെ 50 ലക്ഷം ടി.ഇ.യു ആയി വർധിക്കുമെന്ന്​ അബുദാബി തുറമുഖ ക്ലസ്​റ്റർ മേധാവി സെയ്ഫ് അൽ മസ്രൂയി പറഞ്ഞു.

ആഴത്തിലുള്ള ജല പ്രവേശന മാർഗമാണ് ഖലീഫ തുറമുഖം. മിഡിലീസ്​റ്റിലെ പ്രമുഖ വാണിജ്യ, ലോജിസ്​റ്റിക് കേന്ദ്രമായി ഭാവിയിൽ ഈ തുറമുഖം മാറും. വ്യവസായ ഉൽപാദകർക്ക് ഖലീഫ പോർട്ട് ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) വിപുലമായ ഇറക്കുമതി സൗകര്യം ഉറപ്പാക്കുന്നു. അറേബ്യൻ കെമിക്കൽ ടെർമിനലുകൾ ഖലീഫ തുറമുഖത്ത് പ്രഥമ വാണിജ്യ ബൾക്ക് ലിക്വിഡ്, ഗ്യാസ് സ്​റ്റോറേജ് ടെർമിനൽ സ്ഥാപിക്കുന്നതിന് 50 വർഷത്തെ കരാറിൽ അടുത്തിടെ ഒപ്പുവെച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.