Gulf

അബുദാബിയില്‍ റാപ്പിഡ് കോവിഡ്-19 ലേസര്‍ ടെസ്റ്റ് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രം

 

അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലേസര്‍ അധിഷ്ഠിത ഡി.പി.ഐ സ്‌ക്രീനിംഗ് റിസല്‍ട്ടോടു കൂടി എമിറേറ്റിലേക്ക് പ്രവേശിക്കണമെന്ന് നിര്‍ബന്ധമാക്കിയതിനു ശേഷം ടെസ്റ്റിന് തിരക്ക് കൂടിയതാണ് മാറ്റത്തിനു കാരണമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ബുധനാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് (പിസിആര്‍) ഫലമുള്ള യാത്രക്കാര്‍ക്ക് ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ എമിറേറ്റിലേക്ക് പ്രവേശിക്കാം. വെബ്സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്തതു പ്രകാരം സ്‌ക്രീനിംഗ് നിശ്ചയിക്കാനാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.അബുദാബി-ദുബായ് ഹൈവേയിലെ ഗാന്‍ടൂട്ട് ചെക്ക് പോയിന്‍റിന് മുന്‍പായി ഷെയ്ഖ് സായിദ് റോഡില്‍ ലാസ്റ്റ് എക്സിറ്റിന് സമീപമുള്ള ടെന്‍റിലാണ് പരിശോധന നടക്കുന്നത്. ഒരു വ്യക്തിക്ക് 50 ദിര്‍ഹമാണ് പരിശോധന നിരക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫലം ലഭ്യമാകുന്ന സ്‌ക്രീനിംഗ് സൗകര്യത്തിന് ധാരാളം ആളുകള്‍ ബന്ധപ്പെട്ടതോടെ ബുധനാഴ്ച പരിശോധന ഉദ്യോഗസ്ഥര്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇന്‍റെര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ (ഐഎച്ച്‌സി) മെഡിക്കല്‍ വിഭാഗമായ ക്വാണ്ട്‌ലേസ് ഇമേജിംഗ് ലാബാണ് ലേസര്‍ പരിശോധന വികസിപ്പിച്ചത്. ഡിഫ്രാക്റ്റീവ് ഫേസ് ഇന്‍റര്‍ഫെറോമെട്രി (ഡിപിഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് രക്തത്തിലെ സാന്നിധ്യം പരിശോധന തിരിച്ചറിയുന്നു. ഒരു വ്യക്തി കോവിഡ് -19 പോസിറ്റീവ് ആവുകയാണെങ്കില്‍, ഫലം സ്ഥിരീകരിക്കുന്നതിന് സാധാരണ പിസിആര്‍ പരിശോധനയും നടത്തണം. വര്‍ദ്ധിച്ച ലേസര്‍ പരിശോധനകള്‍ക്കുള്ള ആവശ്യം നിറവേറ്റുന്നതിനായി ഐഎച്ച്സി ഉടന്‍ തന്നെ അധിക സ്‌ക്രീനിംഗ് സെന്‍റെറുകളോ ടെന്‍റുകളോ സാധ്യമാക്കുമെന്നും സൂചനയുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.