മുരിങ്ങൂര്‍: സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് അഭയയുടെ ആത്മാവ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വാട്‌സാപ്പ് വാര്‍ത്ത വന്നത് ഞാന്‍ ഓര്‍ക്കുകയാണ്. അതിങ്ങനെയായിരുന്നു. എന്നെയാരും കൊന്നതുമല്ല ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഒരുകാലത്ത് ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. പുരുഷന്മാരാല്‍ പീഡിപ്പിക്കപ്പെട്ടു. പല ധ്യാനങ്ങള്‍ കൂടിയിട്ടും എനിക്ക് ആന്തരിക സൗഖ്യം കിട്ടിയില്ല. ഞാന്‍ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. ഒറ്റയാള്‍പോലും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല. 28 വര്‍ഷമായി ഞാന്‍ ശുദ്ധീകരണ സ്ഥലത്താണ്.’ വിദേശിയായ ഒരു കന്യാസ്ത്രീയോട് സിസ്റ്റര്‍ അഭയയുടെ ആത്മാവ് നടത്തിയ വെളിപ്പെടുത്തലാണിത് എന്നാണ് നായ്ക്കംപറമ്പിലിന്റെ വാദം.
അതേസമയം, കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നുണപ്രചരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ‘അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായികരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ.’ എന്നാണ് വീഡിയോ സഹിതം ജോമോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.