കാസര്‍കോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. ഇര്‍ഷാദിന്റെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ ഇര്‍ഷാദിനെ കൂടാതെ ഇസ്ഹാക്ക്, ഹസന്‍ എന്നിവരെ പ്രതികളാക്കിയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഹസനെ കസ്റ്റഡിയിലെടുത്തു. ഇസഹാക്ക് ഒളിവിലാണ്.
കൂടുതല്‍പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിടുന്നു. ഇര്‍ഷാദിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. ഇവിടെ നിന്ന് ഇരുമ്ബ് ദണ്ഡും പൊട്ടിയ കണ്ണടയുടെ കഷണങ്ങളും തുണി കെട്ടിയ മരവടിയും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് നായ മതിലിനോട് ചേര്‍ന്ന് മണം പിടിച്ചോടി കടപ്പുറം നവോദയ ക്ലബ് റോഡിലുള്ള ഭഗവതി ഗുളികസ്ഥാനം വരെയെത്തിയിരുന്നു. അവിടെ വാഹനം നിറുത്തിയിട്ട ശേഷമാണ് കൊലയാളികള്‍ ഔഫ് വരുന്ന വഴിയില്‍ എത്തിയതെന്നാണ് സൂചന. കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.