Kerala

ആരും തയാറായില്ല ; മ‍ൃതദേഹം സംസ്ക്കരിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ

 

ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി ജൂഡിയുടെ മൃതദേഹം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച 68 കാരിയായ ജൂഡിയുടെ മൃതശരീരമാണ് പ്രദേശവാസികളുടെ എതിർപ്പുകൾക്കൊടുവിൽ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് ശവദാഹത്തിനുള്ള ചുമതല ഏറ്റെടുത്തത്.

ആർ.ടി.ഒ യുടെ ഉത്തരവിനെ തുടർന്നാണ് മൃതശരീരം ആറ്റിങ്ങലിലെ നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചത്. മൃതദേഹം കൊണ്ടുവന്നതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. നഗരസഭാ ചെയർമാൻ എം.പ്രദീപും, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജു, ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ഡിപിൻദാസ്, നഗരസഭാ സെക്രട്ടറി എസ്. വിശ്വനാഥൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നാട്ടുകാരോട് സംസാരിക്കുകയും രമ്യതയിലെത്തിക്കുകയുമുണ്ടായി.

സാധാരണ മൃതശരീരം സംസ്കരിക്കുന്ന ജീവനക്കാർ പിൻമാറിയതിനെ തുടർന്നാണ് ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് ആ കർത്തവ്യം ഏറ്റെടുത്തത്. ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് ശരിയല്ല എന്ന ബോധ്യമുള്ളത് കൊണ്ടാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ്.എസ്. മനോജ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങൾക്കുള്ള ബോധവൽക്കരണം നടത്തി ക്രിമറ്റോറിയവും പരിസരവും അണുവിമുക്തമാക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.