Kerala

പ്രിയങ്കയ്‌ക്കൊപ്പം ശ്രീറാം വിളിക്കൂ അല്ലെങ്കില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കൂ; ലീഗിനോട് എ.എ റഹീം

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയപ്പെട്ടിരിക്കുന്ന മുംസ്ലീംലിഗിന്റെ നിലപാടുകള്‍ക്കെതിരെ എ.എ റഹീം രംഗത്ത്. ലീഗ് വിധേയത്വത്തിന്റെ കരുത്തിലാണ് കോണ്‍ഗ്രസ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തതെന്നം ഇന്നും അത് തുടരുന്നതെന്നും റഹീം കുറ്റപ്പെടുത്തി.

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്. ഏറെക്കാലമായി ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിന് അതിനുള്ള ബാലന്‍സിങ് മുഖാവരണം മാത്രമാണ് ലീഗെന്നും റഹീം തുറന്നടിച്ചു. ലീഗിന് ഒന്നുകില്‍ പ്രിയങ്കാഗാന്ധിക്കൊപ്പം ജയ് ശ്രീംറാം വിളിച്ച് മഹത്തായ വിധേയത്വം തുടരാം അല്ലെങ്കില്‍ നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

#നട്ടെല്ല്.

പ്രധാനമന്ത്രിയും ആർഎസ്എസ് സർസംഘചാലകും ശിലാന്യാസ വേദിയിൽ.
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നിൽക്കുന്നു.
1992 ൽ തകർത്തിട്ട മിനാരങ്ങൾക്കു മുകളിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം ആർഎസ്എസ് നിർവഹിക്കുന്നു.
പണ്ടൊരിക്കൽ അടച്ചിട്ട പള്ളിക്കകത്ത് ആദ്യമായി രാമക്ഷേത്രത്തിന്
ശില പാകിയത് കോൺഗ്രസ്സിന്റെ
മേൽ നോട്ടത്തിൽ.
അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി.അദ്ദേഹത്തിന്റെ ആ പൈതൃകം പ്രിയങ്ക ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.
കോൺഗ്രസ്സ് നേതൃത്വമാകെ,
ദിഗ്‌വിജയ് സിങ്ങും കമൽ നാഥും മുതൽ
കെ മുരളീധരൻ വരെ ആർഎസ്എസിനൊപ്പം ആവേശ ഭരിതരാകുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോൺഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാൾ…?
നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോൺഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികൾ ചെയ്തത്, ഇപ്പോഴും തുടരുന്നതും….
ഓർക്കുക, കോൺഗ്രസ്സിനോടല്ല അപകടകരമായ അവരുടെ വർഗീയതയോടെയാണ് നിങ്ങളുടെ
ഈ ലജ്ജിപ്പിക്കുന്ന വിധേയത്വം.
ആർഎസ്എസിന്റെ ആശയങ്ങളാണ് കോൺഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലൻസിംഗ് മുഖാവരണം മാത്രമാണ് അവർക്ക് ലീഗ് ബാന്ധവം.
ലീഗിന് രണ്ട് വഴികളെ ഉള്ളൂ… പ്രിയങ്കയ്ക്കൊപ്പം ഉച്ചത്തിൽ ജയ് ശ്രീറാം വിളിച്ചു “മഹത്തായ വിധേയത്വം” ഇനിയും ആവർത്തിക്കാം.
അല്ലെങ്കിൽ നട്ടെല്ലോടെ നിവർന്നു നിൽക്കാം.
1992 ഡിസംബർ 6 കലണ്ടറിൽ ലീഗിന് കുറ്റബോധത്തിന്റെ ദിനമാണ്. ഇനി ഒരു ദിനം കൂടി ചേർത്തുവയ്ക്കാം… ആഗസ്റ്റ് 5.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.