റിയാദ്: 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ രൂപത്തിലും നിറങ്ങളിലും അലങ്കരിച്ച സൗദി എയർഫോഴ്സ് വിമാനങ്ങൾ സൗദിയുടെ ആകാശത്ത് പ്രകടനങ്ങൾ നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റോയൽ സൗദി എയർഫോഴ്സ് വെളിപ്പെടുത്തി. മഞ്ഞയും കറുപ്പും നിറങ്ങളിൽ ‘ഓ മാതൃരാജ്യമേ, നിന്റെ മഹത്വം നിലനിൽക്കട്ടെ’ എന്ന വാചകം കൊണ്ടാണ് വിമാനങ്ങൾ അലങ്കരിക്കുന്നത്.
എയർഷോയിൽ പങ്കെടുക്കുന്ന വിമാനങ്ങളിൽ എഫ് 15 എസ്.എ, എഫ് 15 സി, ടൊർണാഡോ, ടൈഫൂൺ എന്നിവയും ഉൾപ്പെടും. രാജ്യത്തെ നിരവധി നഗരങ്ങളിൽ ഈ വിമാനങ്ങൾ എയർ ഷോകൾ നടത്തും. എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും വരും ദിവസങ്ങളിൽ വ്യോമസേന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഞങ്ങൾ സ്വപ്നം കാണുകയും നേടുകയും ചെയ്യുന്നു’ എന്ന മുദ്രാവാക്യത്തിന് കീഴിൽ സെപ്തംബർ 23ന് സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം നടക്കുകയാണ്. 94-ാമത് ദേശീയ ദിനത്തിന്റെ ഐഡന്റിറ്റി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈ ഖ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.