2019 മുതല്‍ ’21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശി ക പിരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തില്‍ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്
തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സംസ്ഥാന ധനവകുപ്പിന്റെ ഗുരുതര വീഴ്ച ചൂണ്ടി ക്കാണിച്ച് സിഎജി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷമായി 7100 കോടി രൂപ പി രിച്ചില്ലെന്നും നിയമസഭയില്‍ വച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളിലായാണ് ഇത്രയും തുക പിരിക്കാനുള്ളത്.
2019 മുതല്‍ ’21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സര്‍ ക്കാരിന് വീഴ്ചയുണ്ടായെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര ഇ ടപെടല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
തെറ്റായ നികുതി നിരക്ക് ചുമത്തിയതില്‍ 18.57 കോടി രൂപ നഷ്ടമായി. 36 പേരുടെ നികുതി നിരക്കാണ് തെ റ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലെയിം ചെയ്തു ന ല്‍കിയതില്‍ 11.09 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. തെറ്റായ നികുതി നിര്‍ണയം നടത്തിയത് മൂലം ഏഴ് കോടി രൂപ കുറച്ച് പൂരിപ്പിച്ചു എന്നും റി പ്പോര്‍ട്ട് പറയുന്നു.നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തില്‍ 7.54 കോടിയും കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കു റഞ്ഞു. വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. എക്സൈസ് ക മ്മീഷണറെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കു ന്നു. നിയമങ്ങള്‍ ദുരുപയോഗം ചെയത് ലൈസന്‍ സ് നല്‍കിയതായും 26ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടയാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യൂ കുടിശ്ശിക സംബന്ധിച്ചുളള കണക്കുകള്‍ ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ മാത്രം നല്‍കുകയാണ് പ തിവ്. കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യക്ത മായ പ്ലാന്‍ തയ്യാറാക്കുന്നില്ലെന്നും വകുപ്പുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും റി പ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പു കളുടെ കാര്യത്തിലാണ് കുടിശ്ശിക പിരിക്കുന്നതില്‍ ഏറ്റവും കുടുതല്‍ വീഴ്ചയണ്ടായ ത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.