രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധി ച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതാ യും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് രാജ്യ ത്ത് മൊത്തത്തില്‍ പ്രതിഫലിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ ആയിരത്തിന് മുകളി ലാണ് കോവിഡ് ബാധിതര്‍. മഹാരാഷ്ട്രയില്‍ 1357 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കേ രളത്തില്‍ 1500 കടന്നു. ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ടിപിആര്‍ പത്തിന് മുകളില്‍ എത്തി യത് ആശങ്ക വര്‍ധിപ്പിച്ചു.
കേരളത്തില്‍ ഇരട്ടിയോളം വര്‍ധന
പത്ത് ദിവസത്തിനിടെ കേരളത്തില്‍ കോവിഡ് കേസുകളില്‍ ഇരട്ടിയോളം വര്‍ധിച്ചു. സംസ്ഥാ നത്ത് 11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചി രുന്നു. ഏറ്റവും കൂടുതല്‍ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകു ളത്താണ്. രാജ്യത്തെ പ്രതിദിന കോവി ഡ് കേസുകളില്‍ 31 ശതമാനവും കേരളത്തില്‍ നിന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ജൂണ്‍ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ മുംബൈ നഗരത്തില്‍ 3,095 കേസു കളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മാര്‍ച്ചിലെ മൊത്തം കേസുക ളുടെ ഇരട്ടിയാണ്. 1,519 രോഗി കളാണ് ഉണ്ടായിരുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കേസുകള്‍ വര്‍ദ്ധിക്കുകയാണ്. അടു ത്ത നാലോ അഞ്ചോ ആഴ്ചകളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നേക്കാം. എന്നാല്‍ പിന്നീട് സ്ഥിരത കൈവരിക്കുകയും വീണ്ടും കുറയാന്‍ തുടങ്ങുകയും ചെയ്യാമമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയു ന്നത്.
അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അ ഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.കേരളം,തമിഴ്‌നാ ട്,തെലങ്കാന,മഹാരാഷ്ട്ര, കര്‍ ണാടക എന്നീ സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറി യിച്ചത്. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടാ യിരുന്നു കത്ത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.