സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെ സ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെ ന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കാക്കനാട് ടിസിഎസുമായി ചേര്‍ന്ന് 1,200 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. 20,000 പേ ര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ടാറ്റ എലക്‌സിയില്‍ നിന്ന് 75 കോടി യുടെ നിക്ഷേപ വാഗ്ദാനം ലഭി ച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി- ബംഗളൂരു വ്യാവസായ ഇടനാഴിക്ക് 70 ശതമാനം ഭൂമി ഏറ്റെടുത്തു. എംഎസ്എംഇ മേഖലയില്‍ 1,416 കോടിയുടെ പാക്കേജ് നടപ്പിലാക്കി.
കഴിഞ്ഞ വര്‍ഷം കെഎസ്‌ഐഡിസി വഴി1,522 കോടിയുടെ നിക്ഷേപം ലഭിച്ചു. ഈ നിക്ഷേപങ്ങളി ലൂടെ 20,900 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.സംരംഭകരുടെ പരാതികളില്‍ നടപടികള്‍ വൈകിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നു പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ ഏക്കറിന് 30 ലക്ഷം വീതം നല്‍ കും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നല്‍കും. സംസ്ഥാനം ഏഷ്യയില്‍ അഫോര്‍ഡ ബില്‍ ടാലന്റ് സിസ്റ്റത്തില്‍ ഒന്നാമതായി. ലോക ത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി കേരളം മാറണ മെന്നാ ണ് ആഗ്രഹം.
വ്യവസായ പുരോഗതിയെക്കുറിച്ച് ആശങ്ക വേണ്ട
സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെക്കുറിച്ച് പൊതുവേ ചില ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നു ണ്ടെന്ന്. കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ ത്തന്നെ പുരോഗമിക്കുകയാണ്. ഉത്തര വാദ വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 50 കോടിയിലധികം നിഗക്ഷപമുള്ള വ്യവസായങ്ങള്‍ക്ക് 7 ദിവസംകൊണ്ട് അനുമതി നല്‍കു കയാണ്.
നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാ റും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെ ച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.