ജിദ്ദ: സൗദിയില്‍ അഴിമതിക്കേസില്‍ സ്വദേശികളും വിദേശികളുമായി 65 പേര്‍ അറസ്റ്റില്‍. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതിരോധ, ആഭ്യന്തര മന്ത്രാലയം മുതല്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഓഫ് മീറ്റിയറോളജി ആന്റ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള 48 ഉദ്യോഗസ്ഥരും ജോലിക്കാരും പ്രതികളിലുണ്ട്.
ഈ മാസം അതോറിറ്റി ടീമുകള്‍ നടത്തിയ 460 പരിശോധനകളിലാണ് ഇവര്‍ അറസ്റ്റിലായത്. കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച 411 പേരില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് 65 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. അതേസമയം സാമ്പത്തികമോ ഭരണപരമോ ആയ അഴിമതി സംബന്ധമായ എന്തെങ്കിലും സംശയാസ്പദമായ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും അഴിമതിവിരുദ്ധ അതോറിറ്റി അറിയിച്ചു. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ 980 എന്ന ടോള്‍ഫ്രീ നമ്പറിലോ www.nazaha.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ 980@nszaha.gov.sa എന്ന ഇ-മെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പറിലോ അഴിമതി വിരുദ്ധ അതോറിറ്റിയെ അറിയിക്കാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.