India

രാജ്യത്ത് 24 മണിക്കൂറില്‍ 62,064 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 22.15 ലക്ഷം

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 62,064 പേര്‍ക്ക്. ഇന്നലെ മാത്രം 1,007 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 22.15 ലക്ഷം പിന്നിട്ടു. ഇത് ആദ്യമായാണ് പ്രതിദിന രോഗബാധയിലും മരണത്തിലും ലോകത്ത് ഇന്ത്യ ഒന്നാമത് എത്തുന്നത്. ആയിരത്തിന് മുകളില്‍ മരണം രാജ്യത്ത് മരണം രേഖപ്പെടുത്തുന്നതും ആദ്യമായിട്ടാണ്. ഇതുവരെ 15.35 ലക്ഷം ആളുകളാണ് രോഗമുക്തി നേടിയത്. 44,386 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 6.34 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോ​ഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയില്‍ ഇന്നലെ 12,248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗികളുടെ എണ്ണം 5.15 ലക്ഷമായി. 390 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ മരണം 17,757 ആയി. 3.51 ലക്ഷം ജനങ്ങള്‍ രോ​ഗമുക്തി നേടി, നിലവില്‍ 1.45 ലക്ഷം പേരാണ് ചികിത്സയിലുളളത്. ആന്ധ്രാപ്രദേശില്‍ ഇന്നലെ 10,820 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോ​ഗികളുടെ എണ്ണം 2.27 ലക്ഷമായി. ഇതുവരെ 2,036 പേരാണ് മരിച്ചത്. 1.38 ലക്ഷം ആളുകള്‍ രോ​ഗമുക്തി നേടി.

കര്‍ണാടകയില്‍ ഇന്നലെ 5,985 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 107പേര്‍ മരിച്ചു. ആകെ രോ​ഗികളുടെ എണ്ണം 1.78 ലക്ഷമാണ്. 80,973പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 93,908പേര്‍ രോഗമുക്തി നേടി. 3,198പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 2,96,901 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,38,638 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കേരളത്തില്‍ ഇന്നലെ1,211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 12,347 പേരാണ് രോ​ഗം ബാധിച്ച്‌ ചികിത്സയിലുളളത്. ഇതുവരെ 108 പേര്‍ മരിച്ചെന്നാണ് ഔദ്യോ​ഗിക വിവരം. കൂടാതെ 21,836 പേര്‍ രോ​ഗമുക്തി നേടി.

ലോകത്ത് ഞായറാഴ്ചത്തെ കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും കണക്കില്‍ ഇന്ത്യയാണ് മുന്നില്‍. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2.19 ലക്ഷം ആളുകള്‍ക്കാണ്. ഇന്നലെ മാത്രം 4,798 പേരാണ് മരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം രണ്ടുകോടി (20,016,534) കടന്നു. 1.28 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 63.90 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 7.33 ലക്ഷം ജനങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് കൊവിഡ് രോഗബാധിതരും മരണനിരക്കും കൂടുതലുളളത്. അമേരിക്കയില്‍ 47,849, ബ്രസീലില്‍ 22,213 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ രോഗബാധിതരുടെ എണ്ണം. ബ്രസീലില്‍ 593, അമേരിക്കയില്‍ 534, മെക്‌സിക്കോയില്‍ 695, കൊളംബിയയില്‍ 302, പെറുവില്‍ 228 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ഇന്നലത്തെ മരണനിരക്ക്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.