KUWAIT

56% ഇന്ത്യന്‍ കുടുംബങ്ങളിലും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ ഫലം

കൊച്ചി: രാജ്യത്തെ പാക്കു ചെയ്ത ആട്ട വിപണിയിലെ ഒന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡായ ആശീര്‍വാദിന്റെ ഉപബ്രാന്‍ഡായ ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ്, 2021 മെയ് 29 നു നടക്കുന്ന ലോക ദഹന ആരോഗ്യ ദിനത്തിനു മുന്നോടിയായി, ഇന്ത്യന്‍ കുടുംബങ്ങളിലെ ദഹന ആരോഗ്യം സംബന്ധിച്ചു നടത്തിയ ദേശീയ സര്‍വേയില്‍ പങ്കെടുത്ത 56% അമ്മമാരും അവരുടെ കുടുംബങ്ങളില്‍ ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതുന്നതായി ചൂണ്ടിക്കാണിച്ചു. അമ്മമാര്‍ക്കായുള്ള ഇന്ത്യയിലെ പ്രമുഖ പ്ലാറ്റ്‌ഫോം ആയ മോംപ്രസ്സോ ആണ് ഈ സര്‍വേ നടത്തിയത്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലെ 25-45 വയസ്സ് വിഭാഗത്തില്‍പ്പെട്ട 538 അമ്മമാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ വീട്ടമ്മമാര്‍ മുതല്‍ ബിസിനസ്സുകാരും സംരംഭകരും ജോലി ചെയ്യുന്നവരും ആയ അമ്മമാര്‍ വരെ ഉള്‍പ്പെട്ടിരുന്നു.

ഈ കണ്ടെത്തലിനു പുറമെ ഉപഭോക്താക്കളുടെ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും സര്‍വേ വെളിപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 77% അമ്മമാരും ദഹന സംബന്ധമായ ആരോഗ്യം വളരെ പ്രധാനമാണെന്ന് കരുതുന്നവരാണ്. 56% ത്തിലേറെ ഇന്ത്യന്‍ കുടുംബങ്ങളില്‍ 2-3 ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി പഠനം കണ്ടെത്തി. ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവയാണ് ഏറ്റവും അധികം കാണപ്പെട്ട 3 പ്രശ്‌നങ്ങള്‍. 50% ത്തിലേറെ കുടുംബങ്ങളിലും ഇവയില്‍ ഏതെങ്കിലും ഒന്ന് ഉള്ളതായാണ് കണ്ടെത്തല്‍.

ദഹന സംബന്ധമായ ആരോഗ്യം ശരീര ഭാര നിയന്ത്രണത്തെയും ഊര്‍ജ നിലവാരത്തെയും ബാധിക്കുമെന്നും ഇത് മൂലം വിസര്‍ജനം ക്രമം തെറ്റാനിടയുണ്ടെന്നും 50% പേര്‍ കരുത്തുന്നു. ജീവിതശൈലിയും ഇഷ്ടപ്പെടുന്ന ഭക്ഷ്യ വിഭവങ്ങളും ആണ് ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍. ചിട്ടയില്ലാത്ത ഉറക്കം, കൂടുതല്‍ എണ്ണയും മസാലകളുമടങ്ങിയതും വറുത്തതുമായ ഭക്ഷ്യ വിഭവങ്ങള്‍, വെള്ളം കുടിക്കുന്ന അളവിലെ അപര്യാപ്തത, ആഴ്ചയില്‍ ശരാശി 1.5 ദിവസം മാത്രമുള്ള വ്യായാമം എന്നിവയും സര്‍വേയിലൂടെ വെളിച്ചത്തു വന്നു. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഔഷധപ്രയോഗങ്ങളും നിത്യേനയുള്ള ഭക്ഷണ ശീലത്തിലെ മാറ്റങ്ങളുമാണ് ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാന്‍ തങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം എന്നു 70% പേരും അഭിപ്രായപ്പെട്ടു.

ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, ഇലവര്‍ഗ്ഗങ്ങള്‍ മുതലായ നാരുകള്‍ ധാരാളമായുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കുകയും വിസര്‍ജന പ്രശ്‌നങ്ങള്‍ കുറക്കുകയും വയര്‍ നിറഞ്ഞപോലുള്ള അനുഭവം നല്‍കുന്നതിനാല്‍ ശരീര ഭാര നിയന്ത്രണത്തിന് സഹായകമാകുകയും ചെയ്യുമെന്ന് സര്‍വേയുടെ പശ്ചാത്തലത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തെ അടിസ്ഥാനപരമായിത്തന്നെ ബാധിക്കുമെന്നും എന്നാല്‍ ഭക്ഷണ രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇതിനെ നിയന്ത്രിക്കാന്‍ കുഴിയുമെന്നും ഈ സര്‍വേ ഫലങ്ങളെക്കുറിച്ച് വിശദീകരിച്ച ഐടിസിയുടെ സ്റ്റേപ്പ്ള്‍സ്, സ്‌നാക്ക്‌സ് ആന്‍ഡ് ഫുഡ്‌സ് ഡിവിഷന്‍ എസ്ബിയു ചീഫ് എക്‌സിക്യൂട്ടീവ് ഗണേഷ് കുമാര്‍ സുന്ദരരാമന്‍ പറഞ്ഞു. ”ആട്ടയെ ഉയര്‍ന്ന ഫൈബര്‍ സ്രോതസ്സ് ആക്കി മാറ്റുന്ന ഗോതമ്പ്, സോയാ, ചന, ഓട്ട്‌സ്, ചോളം സില്ലിയം തവിട് എന്നീ 6 ധാന്യങ്ങളടങ്ങിയ ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് പോലുള്ള ഉല്‍പന്നങ്ങള്‍ നല്‍കി ഉപഭോക്താക്കളെ സഹായിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ദിവസേനയുള്ള ഭക്ഷണത്തില്‍ ഈ ആട്ട ഉപയോഗിക്കുന്നത് ആവശ്യമായ ഫൈബര്‍ ലഭിക്കുന്നതിനുള്ള സൌകര്യപ്രദമായ മാര്‍ഗ്ഗമാണ്. ധാരാളം ഫൈബര്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുകയും പ്രവര്‍ത്തനോന്‍മുഖമായ ജീവിത ക്രമം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ജീവിത ശൈലി നേടാനാകും,” അദ്ദേഹം പറഞ്ഞു.

പോഷക മൂല്യങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ദഹന സംവിധാനത്തിന് ഫൈബര്‍ തുണയാകുന്നുവെന്ന് പ്രശസ്ത ഡയറ്റീഷ്യന്‍ ആയ അനുഭ തപാരിയാ ചൂണ്ടിക്കാണിച്ചു. കോളന്‍ സെല്ലുകള്‍ അവയുടെ ആരോഗ്യം നില നിര്‍ത്തനായി ഉപയോഗിയ്ക്കുന്ന ഇന്ധനമാണ് ഫൈബര്‍. അത് ദഹനേന്ദ്രിയങ്ങളെ സുഗമമാക്കുകയും വിസര്‍ജന പ്രക്രിയ ക്രമത്തിലും തടസ്സമില്ലാതെയും ആകാന്‍ സഹായിക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയായ ഒരാളുടെ പ്രതിദിന ഭക്ഷണത്തില്‍ 40 ഗ്രാം എങ്കിലും (2000 കിലോ കാലറി ഡയറ്റ് അടിസ്ഥാനമാക്കി) ഡയറ്ററി ഫൈബര്‍ ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ച്ച് ശുപാര്‍ശ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നല്ല നിലയിലുള്ള ദഹന വ്യവസ്ഥയുടെ പ്രാധാന്യം ഉപഭോക്താക്കളിലെത്തിയ്ക്കുന്നതിനായി ആശീര്‍വാദ് ആട്ട വിത്ത് മള്‍ട്ടിഗ്രെയിന്‍സ് പ്രത്യേക പ്രചാരണത്തിനും തുടക്കമിട്ടിട്ടുണ്ട്. http://happytummy.aashirvaad.com/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡൈജസ്റ്റീവ് ക്വോഷ്യന്റ് (ഡിക്യു) അറിയാന്‍ സാധിക്കും. വിഷയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിന്റെ സഹായത്തോടെ ഉപദേശ സേവനങ്ങളും ലഭ്യമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.