Home

ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് 27വയസ് ; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു സാംസ്‌കാരിക കേരളം

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തില്‍ ചേക്കേറിയത്. വ്യാകരണത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുകള ഞ്ഞ ബഷീര്‍, ആഖ്യയും അഖ്യാതവുമില്ലാതെ കഥകള്‍ക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാ നിച്ചു. ഭാവനസമ്പന്നതയേക്കാള്‍ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീര്‍ കഥക ളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.

ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പായ്‌ക്കൊരു ആനയുണ്ടാര്‍ന്ന്, ശബ്ദങ്ങള്‍, പ്രേമ ലേഖനം, മതിലുകള്‍ തുടങ്ങി ബഷീറിന്റെ കൃതകളെല്ലാം തന്നെ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെ ട്ടതാണ്.

മനുഷ്യര്‍ക്ക് മാത്രം അവര്‍കാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീര്‍ തന്റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്പും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീര്‍ മുന്നോട്ടുവെച്ചു. ബഷീറിന്റെ കഥകള്‍ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്ര ങ്ങളും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്‌റയും, ന്റുപ്പൂപ്പായ്‌ക്കൊരു ആനയുണ്ടാര്‍ന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാര്‍ അഹമ്മദും, ആനവാരിയും പൊന്‍കുരിശും എന്ന കഥയിലെ രാമന്‍ നായരും തോമയും അങ്ങനെ പോകുന്നു ബഷീര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍.

ഇവരൊക്കെ വായന പ്രേമികള്‍ക്ക് ചിരപരിചതരായത് ബഷീറിന്റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെ തന്നെയാണ്. അതിനുശേഷം ഇന്ത്യയിലാകെയും അറബിനാട്ടിലും ആഫ്രി ക്കയിലുമൊക്കെ സഞ്ചരിച്ച അദ്ദേഹം ജീവിതത്തില്‍ പല വേഷങ്ങളും കെട്ടിയാടി. മനുഷ്യ ജീവിതകളെ കൂടുതല്‍ ആഴത്തില്‍ തൊട്ടറിഞ്ഞു. ഈ അനുഭവങ്ങളൊക്കെ അദ്ദേഹത്തിന്റെ എഴുത്തുകളെ ഏറെ സ്വാധീനിച്ചു.

1908 ജനുവരി 21ന് വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാ ന്‍, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളില്‍ മൂത്തയാളായാണ് ബഷീറിന്റെ ജനനം. അബ്ദുള്‍ ഖാദര്‍, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍.

കുട്ടിക്കാലം മുതല്‍ക്കേ സഹോദരങ്ങളുമൊത്തുള്ള ജീവിതം തന്നെ ബഷീറിന്റെ കൃതികളിലെ കഥാപരിസരമായി മാറി. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലുമായി പൂര്‍ത്തിയാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.