പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍ പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി : പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ശൈലിയാണെന്ന് കെ പി സി സി പ്രസി ഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി താഴെയിട്ടെന്ന് പറഞ്ഞിട്ടില്ല. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്നതിന് മുമ്പും തനിക്ക് പിണറായിയെ അറിയാം. പിണറായിയെ ചവിട്ടിയിട്ട് താന്‍ വലിയ അഭ്യാസിയാണെന്ന് തെളിയിക്കേണ്ട ആവശ്യം തനിക്കില്ല.
മകളെ താന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത് ആരാണ്. എന്തു കൊ ണ്ട് സ്വന്തം മക്കളെ ഒരു അധോലോകം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സംബന്ധിച്ച് എന്തുകൊ ണ്ട് പൊലീസില്‍ പരാതി നല്‍കി. ഇത്തരം ഒരു ഭീഷണി സംബന്ധിച്ച് എന്തുകൊണ്ട് ഭാര്യ യോട് പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അച്ഛന്‍ എന്തായാലും അമ്മയോട് പറയും. പിണറായി അച്ഛന്റെ സ്ഥാനത്ത് ആയിരുന്നോയെന്ന് സംശയമുണ്ട്. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആരാണ് ഭരണ ത്തി ന്റെ തണലില്‍ കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസ് ചേര്‍ ന്ന് നടത്തിയ സ്വര്‍ണക്കടത്ത് എല്ലാവര്‍ക്കും അറിയുന്നതല്ലേ. മുഖ്യമന്ത്രി വിദേശത്ത് പോകു മ്പോ ഴും താമസിക്കുന്ന ഹോട്ടലിലുമെല്ലാം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് താമസി ച്ചു. എന്നിട്ട് സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ കൊച്ചു കുട്ടി കള്‍ പോലും ഇത് വിശ്വസിക്കില്ല.
തനിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കണം. എത് ഏജന്‍സി യെ വെച്ചും അന്വേഷിക്കാം. ഭരണം നിങ്ങളുടെ കൈയിലില്ലേ- സുധാകരന്‍ ചോദിച്ചു. തോക്കു മായി നടക്കുന്ന ഗുണ്ട ഞാനല്ല. പിണറായിയുടെ പക്കല്‍ നിന്നല്ലേ വെടിയുണ്ട പിടിച്ചത്. വെടി യുണ്ട കൊണ്ടുനടന്നത് പുഴുങ്ങിതിന്നാനാണോ?. വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതി യാണ് പിണറായി. ഒന്നാം പ്രതിയായ പിണറായി എഫ് ഐ ആര്‍ റദ്ദാക്കി. തന്നെ പല തവണ സിപി എം കൊല്ലാന്‍ ശ്രമിച്ചു. മൂന്ന് തവണ കാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു.
സി എച്ച് മുഹമ്മദ് കോയ ബ്രണ്ണന്‍ കോളജില്‍ വന്നപ്പോള്‍ ആ പരിപാടിക്ക് എതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍ സി എച്ച് മുഹമ്മദ് കോയ എന്ന വ്യക്തിക്ക് എതിരായായിരുന്നില്ലെന്ന പ്രതി ഷേധം. താന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ കെ എസ് എഫ് എന്ന സംഘടന നാമം മാത്രമാ ണ്. അവരാണെ സി എച്ചിന് സംരക്ഷണം നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു. 1967ലാണ് പിണറായിയുമായി ബ്രണ്ണന്‍ കോളജില്‍ സംഘര്‍ഷമുണ്ടായത്. അന്ന് എ കെ ബാലനും മമ്പറം ദിവാകരനും ബ്രണ്ണന്‍ കോളജിലെത്തിയിട്ടില്ല. ബ്രണ്ണനില്‍ തന്നെ നഗ്‌നമായി നടത്തിച്ചെന്നത് പിണറായിയുടെ സ്വപ്നമാണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തോ പുറത്തോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണെന്നും സുധാകരന്‍ പറഞ്ഞു
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.