വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂവകുപ്പ് റദ്ദാക്കി. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനധികൃതമായി നല്‍കിയ 530 പട്ടയങ്ങ ളാണ് റദ്ദാക്കിയത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി
തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂവകുപ്പ് റദ്ദാക്കി. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനധികൃതമായി നല്‍ കിയ 530 പട്ടയങ്ങളാണ് റദ്ദാക്കിയത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി.
റവന്യൂ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ജയ തിലക് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ച ത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍ കിയിരിക്കുന്നത്. അര്‍ഹരായ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് പുതിയ പട്ടയത്തിന് അപേക്ഷിക്കാനു ള്ള സമയം നല്‍കിയിട്ടുണ്ട്.
1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ നല്‍കിയ അനധികൃത പട്ട യങ്ങളാണ് റദ്ദാക്കിയത്. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണെന്ന പേരിലായിരുന്നു പട്ടയവിതരണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.