Home

50 ലേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; സിപിഎം കൗണ്‍സിലറായ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വി ദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗ ണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വിദ്യാര്‍ ഥിനികള്‍ രംഗത്തെത്തി യിരുന്നു. പിന്നാലെ പൊലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.

മലപ്പുറം ഡിടിഒ റോഡ് കിഴക്കേ വെള്ളാട്ട് രോഹിണിയില്‍ കെ വി ശശികു മാ റാണ് (56) അറസ്റ്റിലായത്. ന ഗരസഭ 11-ാം വാര്‍ഡിലെ (മൂന്നാംപടി) കൗണ്‍ സിലറും സിപിഎം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗവുമായിരുന്നു. അ ധ്യാപകനായിരുന്ന 30 വര്‍ഷക്കാലം സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗി കാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌ കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് മുന്‍ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ശശികു മാര്‍ അ ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ചത്.

വെള്ളിയാഴ്ച വൈകീട്ടോടെ വയനാട്ടില്‍നിന്ന് മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോമി തോമസിന്റെ നേ തൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം സ്‌കൂളില്‍ നിന്ന് വിരമിച്ചപ്പോള്‍ സമൂഹ മാധ്യ മത്തില്‍ പങ്കുവെച്ച കുറിപ്പിനുതാഴെ പൂര്‍വ വിദ്യാര്‍ഥികളിലൊരാള്‍ കമന്റിട്ടതോടെയാണ് വിവാദമുയര്‍ ന്നത്. പിന്നാലെ പൂര്‍വ വിദ്യാര്‍ഥിനികളടക്കം നിരവധിപേര്‍ പരസ്യമായി രംഗത്തുവന്നു.

പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രതിനിധി അഡ്വ. ബീന പിള്ള മലപ്പുറത്ത് വാര്‍ത്തസമ്മേളനം നടത്തി മുപ്പതുവ ര്‍ഷത്തോളമായി അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചിരു ന്നതായും ഒട്ടേറെ പേര്‍ ലൈംഗിക ചൂഷ ണത്തിനിരയായതായും ആരോപിച്ചു. തുടര്‍ന്ന് ഇരകളിലൊരാള്‍ മലപ്പുറം വനിത സെല്ലിന് പരാതി നല്‍ കിയതോടെ പോക്‌സോ നിയമം ചുമത്തി കേസെടുത്തു.

ഒളിവില്‍ പോയ പ്രതി നിയമസഹായത്തിന് ശ്രമിക്കവെയാണ് അറസ്റ്റിലായത്. ശശികുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയതായും സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അറിയിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാ രം കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചുള്ള കത്ത് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറിക്ക് ശശികുമാര്‍ അ യക്കുകയും ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.