വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ.
കോഴിക്കോട് : വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ.വീട്ടിലുണ്ടായിരുന്ന പണത്തിന്റെ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കും. കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണമെന്ന് വിജിലന്‍സ് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൃത്യമായ രേഖ ഉള്ളതിനാലാണ് പണം മാറ്റാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാര്‍ത്തകള്‍ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. ക്യാമ്പ് ഹൗസില്‍ ഒരു കിടപ്പുമുറിയും ഒരു കട്ടിലുമേയുള്ളൂ. അതിന് താഴെയാണ് പണം സൂക്ഷിച്ചിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നൊക്കെയാണ് ചിലരുടെ പ്രചാരണം. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറന്‍സി മക്കള്‍ ശേഖരിച്ച് വച്ചതാണെന്നും ഷാജി പറഞ്ഞു
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ നാലര മണിക്കൂര്‍ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രാവിലെ 10ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്കു ശേഷം 2.30ഓടെയാണ് അവസാനിച്ചത്. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ഡി വൈ എസ് പി. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം തേടിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.