പോർചുഗൽ : ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വിഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാൽപന്ത് കളിയിലെ സകല റെക്കോഡും തകർത്ത് മുന്നേറുന്ന ഇതിഹാസതാരത്തിന് മുന്നിൽ യൂട്യൂബിലെ റെക്കോഡുകൾ നിമിഷയിടംകൊണ്ടാണ് നിലംപൊത്തുന്നത്.
ആറ് ദിവസം കൊണ്ട് 50 മില്യൺ സബ്സ്ക്രൈബേഴ്സും പിന്നിട്ട് താരം തേരോട്ടം തുടരുകയാണ്. ഏറ്റവും വേഗത്തിൽ 50 മില്യണിലെത്തിയ യൂട്യൂബർ എന്ന റെക്കോഡ് ഇനി ക്രിസ്റ്റ്യാനോയുടെ പേരിലായിരിക്കും.
നിലവിൽ ‘ലൈക്ക്’നാസ്ത്യ’ എന്ന ചാനലിന്റെ പേരിലാണ് റെക്കോഡ്. 119 മില്യൺ
സബ്സ്ക്രൈബേഴ്സുള്ള കുട്ടികളുടെ വിനോദ പരിപാടികളുള്ള ഈ ചാനൽ 50 മില്യൺ താണ്ടിയത് മൂന്ന് വർഷം കൊണ്ടാണ്. അതാണ് ക്രിസ്റ്റ്യാനോ ആറ് ദിവസം കൊണ്ട് മറികടന്നത്.
നിലവിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള (312 മില്യൺ) മിസ്റ്റർ ബീസ്റ്റ് പോലും 50 മില്യൺ തൊട്ടത് ഒമ്പത് വർഷം കൊണ്ടാണ്.
ചാനൽ തുടങ്ങി ഒന്നരമണിക്കൂർ കൊണ്ട് ഒരു മില്യൺ താണ്ടി യൂട്യൂബിന്റെ ഗോൾഡൺ ബട്ടണും പത്ത് മണിക്കൂർ കൊണ്ട് 10 മില്യൺ താണ്ടി ഡയമണ്ട് ബട്ടണും സ്വന്തമാക്കിയ താരം ഒരാഴ്ച തികയും മുൻപ് യുട്യൂബിന്റെ കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി മുന്നേറുകയാണ്.
വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യൺ ഫോളോഴ്സുള്ള പോർചുഗൽ ഇതിഹാസത്തിന് മുന്നിൽ യൂട്യൂബിലെ സകല റെക്കോഡും വീഴുമെന്ന് ഉറപ്പാണ്.
312 മില്യണുമായി അമേരിക്കൻ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റും 277 മില്യണുമായി ഇന്ത്യൻ ചാനലായ ടി സിരീസും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്ന ലിസ്റ്റിൽ കസ്റ്റം പ്ലേ ബട്ടൺ സ്വന്തമാക്കിയവർ 50 ലധികം പേരുണ്ട്. ഈ റെക്കോഡുകളെല്ലാം തകർത്ത് ക്രിസ്റ്റ്യാനോ ഒന്നാമതെത്തുമെന്ന കാര്യത്തിൽ തകർക്കമില്ലെങ്കിലും എത്ര ദിവസം കൊണ്ട് മറികടക്കുമെന്ന ആകാംശയാണ് ആരാധകർക്കുള്ളത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.