Breaking News

50 കിലോമീറ്റർ പരിധിയിൽ ‘ആകാശ ക്യാമറ കണ്ണുകൾ’; സൗദിയിൽ സുരക്ഷയ്ക്ക് ഇനി അത്യാധുനിക ഡ്രോണുകളും.

റിയാദ് : സൗദിയിൽ റോഡ് സുരക്ഷയ്ക്ക് ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ. റഡാറുകളും സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ടെന്ന് അധികൃതർ. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ റോഡ് സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നൂതന സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകളെയാണ് സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കുക. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പൂർണമായും ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന ഡ്രോണുകളാണിവയെന്ന് റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക വിഭാഗത്തിലെ കേണൽ അദേൽ അൽ മുതെയ്റി വിശദമാക്കി.
റോഡ് സുരക്ഷ വർധിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പിന്തുണ നൽകാനും ഡ്രോണുകൾക്ക് കഴിയും. കൂട്ടിമുട്ടലുകൾ ഒഴിവാക്കാനും ലാൻഡിങ്ങിൽ സഹായിക്കാനുമായി റഡാറുകളും സെൻസറുകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 30 എക്സ് സൂം ലെൻസുകളുള്ള  ഒപ്റ്റിക്കൽ, തെർമൽ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഇരട്ട ക്യാമറകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. 50 കിലോമീറ്റർ പരിധിക്കുള്ളിൽ ഉയർന്ന കൃത്യതയോടെ വസ്തുക്കളെ തിരിച്ചറിയാനും വിലയിരുത്താനും കഴിയുന്ന ക്യാമറകളാണിത്. 
കഴിഞ്ഞ ദിവസം സമാപിച്ച ഹജ്ജ് പ്രദർശന–സമ്മേളനത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവിലിയനിൽ പുതിയ ഡ്രോണുകൾ പ്രദർശിപ്പിച്ചിരുന്നു. ഉയർന്ന താപനില, പൊടി, മഴ തുടങ്ങിയ മോശം കാലാവസ്ഥകളിലും മികവോടെ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഡ്രോണുകൾ. ഇവ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും ഹാക്കിങ് പ്രതിരോധിക്കാനുമായി എഇഎസ് 128 എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതവുമാണ് ഡ്രോണുകൾ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.