താന്‍ 5ജിക്ക് എതിരല്ലെന്നും, മറിച്ച് 5ജി സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെ ടുത്തണ മെന്നാണ് ആവശ്യപ്പെട്ടതെന്നും ജൂഹി ചൗള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി
മുംബൈ : 5ജി സാങ്കേതിക വിദ്യ സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ട് ബോളീവുഡ് താരം ജൂഹി ചൗള. ഫൈവ് ജി മൂലം മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ അപകടഭീഷണിയില്ലെന്ന ഉറപ്പാണ് വേണ്ടതെന്ന് താരം വ്യക്തമാക്കി. കുട്ടികള്‍ക്കോ ഗര്‍ഭിണികള്‍ ക്കോ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കോ പ്രായം ചെന്നവര്‍ക്കോ ഫൈവ് ജി മൂലം അപകടം പറ്റില്ല എന്ന് സാ ക്ഷ്യപ്പെടുത്തിയ പഠനം പൊതു ജ നങ്ങള്‍ക്ക് മുന്നില്‍ പുറത്തിറക്കണം. ഇത് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും, എങ്കില്‍ തങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമെന്നും ജൂഹി ചൗള ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറയുന്നു.
5 ജിക്ക് എതിരെ ഹര്‍ജി നല്‍കി കോടതിയില്‍ നിന്ന് പഴികേട്ടതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ബോളീവുഡ് താരം രംഗത്തെത്തിയിരിക്കുന്നത്. താന്‍ 5ജിക്ക് എതിരല്ലെ ന്നും, മറിച്ച് 5ജി സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ട തെന്നും ജൂഹി ചൗള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.
അനാവശ്യ പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടിയാണ് ജൂഹി ചൗള ഫൈവ് ജിക്ക് എതിരെ ഹരജി നല്‍കിയതെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോ ടതി താരത്തിന് 20 ലക്ഷം രൂപ വിധിക്കുകയായി രുന്നു. രാജ്യത്ത് നിലവില്‍ വരുന്ന ഫൈവ് ജി പരിസ്ഥിതിക്ക് അപകടമാണെന്ന് ചൂണ്ടിക്കാട്ടി ജൂഹി ചൗള, വീരേശ് മാലിക, ടീന വചനി എന്നിവരാണ് നേരത്തെ കോടതിയെ സമീപിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.