കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും പദ്ധ തി ഭാവിയിലും തുടരുമെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാ ത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള കള്ള പ്രചാരണങ്ങളില്‍ വീഴരുതെന്ന് ജനങ്ങ ളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരു കള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും പദ്ധതി ഭാവിയിലും തുടരുമെന്നും മോദി വ്യക്ത മാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയാ യിരുന്നു പ്രധാനമന്ത്രി.
വ്യാജ വാര്‍ത്തകള്‍ പെരുകുന്ന ഇക്കാലത്ത് ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത് അഭിനന്ദനീയമാണ്. വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വാര്‍ത്തകള്‍ക്കായി ആശ്രയിക്കാന്‍ എല്ലാ വരും ശ്രദ്ധിക്കണം. സ്രോതസ്സിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമേ കോവി ഡുമായി ബന്ധപ്പെട്ട ഒരു വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാവൂ എന്നും പ്രധാന മന്ത്രി നിര്‍ദേശിച്ചു.
കോവിഡിനെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് രാജ്യം നടത്തുന്നത്. 45 വയസ്സിനു മുകളിലുള്ള വര്‍ക്കുള്ള വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്സീന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം ആഞ്ഞു വീശുമ്പോഴും രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണെന്ന കാര്യം കാണാതെ പോകരുത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നിസ്സീമമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രധാന മന്ത്രി അഭിവാദ്യം ചെയ്തു.
രാജ്യത്തെ സൗജന്യ വാക്സിനേഷന്‍ പദ്ധതി ഭാവിയിലും തുടരും. സൗജന്യവാക്സിനേഷന്‍ പദ്ധതി യും പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥി ക്കു ന്ന തായും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ നേരിടാന്‍, മരുന്ന് കമ്പനികള്‍, ഓക്സിജന്‍ നിര്‍മാതാക്കള്‍ തുടങ്ങിയ നിരവധി മേഖലകളിലെ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.