India

റഷ്യയിൽ കുടുങ്ങിപ്പോയ 480 മെഡിക്കൽ വിദ്യാർഥികൾ ഇന്ത്യയിലെത്തി

 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് റഷ്യയില്‍ കുടുങ്ങി കിടന്ന 480 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തിരിച്ചെത്തി. സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുംബൈയിലാണ് വിദ്യാര്‍ത്ഥികളെത്തിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ 470 പേര്‍ മഹാരാഷ്ട്ര സ്വദേശികളും, നാല് പേര്‍ ദദ്ര, നാഗര്‍ സ്വദേശികളും, നാല് പേര്‍ മധ്യപ്രദേശ് സ്വദേശികളും, രണ്ട് പേര്‍ ഗോവ സ്വദേശികളുമാണ്. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്താന്‍ സഹായിച്ചതില്‍ മഹാരാഷ്ട്ര് മന്ത്രി ആദിത്യ താക്കറെയ്ക്ക് നന്ദി അറിയിച്ചു. ‘വന്ദേ ഭാരത് മിഷൻ’ പ്രകാരം റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവർക്കും ഇന്ത്യയിലെത്താന്‍ സാധിച്ചിരുന്നില്ല.

ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് ഓരോ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് എത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനായി വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഇന്ത്യന്‍ എംബസി എന്നിവ ഏകോപിപ്പിക്കുന്നതിന് ആദിത്യ താക്കറെ സഹായിച്ചതായി ഡല്‍ഹി ആസ്ഥാനമായുള്ള നിക്സ്ടൂര്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് കമ്പനി അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 3,000 ത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഈ മാസം അവസാനത്തോടെ തിരികെ എത്തിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ നികേഷ് രഞ്ചൻ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.