ദോഹ : ഖത്തറിൽ ഇനി സിനിമകാലം. ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16ന് ആരംഭിക്കും. നവംബർ 23വരെ നടക്കുന്ന 12-ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ 42 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കതാറ, ലുസൈല്‍, ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസ്, സിക്കാത് വാദി മുശൈരിബ്, എന്നിവയാണ് പ്രദര്‍ശന വേദികള്‍.
പ്രദർശനത്തിനെത്തുന്ന 66 സിനിമകളിൽ 18 എണ്ണം ഫീച്ചര്‍ സിനിമകളാണ് 26 അറബ് സിനിമികളും ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്. പലസ്തീനില്‍ നിന്നും ആറ് സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. പലസ്തീന്‍ ജനതയുടെ പോരാട്ടവും ജീവിതവും പറയുന്നവയാണ് യുദ്ധ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾ. ഇതില്‍ നാലെണ്ണം ഹ്രസ്വചിത്രങ്ങളാണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നിര്‍മിച്ച 14 ചിത്രങ്ങളും ഫെസ്റ്റിവലിൽ പ്രദർശനത്തിനായി ഉണ്ടാവും. വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.