ന്യൂഡല്‍ഹി : യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു നൽകുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ അമൃത് പ്രീത് സിങ് (എ.പി.സിങ്). 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങള്‍ അവരുടെ വ്യോമസേനയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുകയാണ്. പ്രതിരോധരംഗത്തെ ഉൽപാദനത്തില്‍ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഉൽപാദനത്തിൽ സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്. വൈകുന്ന സാങ്കേതികവിദ്യ നിഷേധിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണ്. ഉൽപാദനം മത്സരാധിഷ്ഠമാക്കണം, എന്നാലേ മാറ്റമുണ്ടാകൂ. 1984 ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 17 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി വിമാനം പറത്തുന്നത്. പിന്നെയും 15 വര്‍ഷം കഴിഞ്ഞ് 2016 ലാണ് സൈന്യത്തിന്റെ ഭാഗമായത്. ഇപ്പോള്‍ 2025ല്‍ എത്തി. ആദ്യം ഓര്‍ഡര്‍ നല്‍കിയ 40 വിമാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഉൽപാദനശേഷി– എ.പി.സിങ് പറഞ്ഞു.
മിഗ് 21ന് പകരമായാണ് തേജസ് യുദ്ധവിമാനങ്ങള്‍ അവതരിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് വിമാനം വികസിപ്പിച്ചത്. ആറാം തലമുറ യുദ്ധവിമാനങ്ങള്‍ ചൈന പരീക്ഷിച്ചതിനു പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.