രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് വ്യവ സായമന്ത്രി പി.രാജീവ് വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള കിറ്റക്‌സ് ഗ്രൂപ്പ് മാനേജിംങ് ഡയറക്ടറെ വിമര്‍ശിച്ച് വ്യവ സായമന്ത്രി പി.രാജീവ്. രാഷ്ട്രീയമായ പ്രശ്നങ്ങളില്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കും. എന്നാല്‍ സംരഭകന്‍ എന്ന നിലയില്‍ പറഞ്ഞ പ്രശ്‌ന ങ്ങള്‍ ആ രീതിയില്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
3500 കോടിയുടെ നിക്ഷേപക പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റക്‌സ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി.രാജീവിന്റെ വിശദീക രണം.
കിറ്റക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇന്നലെ വ്യ ക്തമാക്കിയിരുന്നു. വിഷയം പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി യെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്പന പരിഹാരത്തിന് ആത്മാര്‍ത്ഥമായ ഇടപെടലാ ണ് വേണ്ടതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്വീകരിച്ച നിലപാടിന്റെ പ്രതികാരമാ യാണ് പരിശോധനകളെന്ന് സാബു ജേക്ക ബ് ആവര്‍ത്തിച്ചു.
പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂല അന്തരീക്ഷമില്ലെന്നുമുള്ള കിറ്റക്‌സ് മാനേജി ംഗ് ഡയറക്ടറുടെ പ്രസ്താവന സര്‍ക്കാരിന് തിരിച്ചടി യായിരുന്നു. നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പുനപരിശോധി ക്കില്ലെന്ന നിലപാടിലാണ് കിറ്റക്‌സ്. സര്‍ക്കാരുമായി ധാരണാ പത്രമല്ല ഒപ്പിട്ടതെന്ന വാദവും കിറ്റക്‌സ് തള്ളി. ആഗോള നിക്ഷേപ സംഗമത്തില്‍ മറ്റ് സംരംഭകര്‍ക്കൊപ്പമാണ് കിറ്റക്‌സും ധാരാണാ പത്രത്തില്‍ ഒപ്പിട്ടതെന്നാണ് വിശദീകരണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.