English हिंदी

Blog

Migrants-who-returned-from-Jaipur-by-Shramik-Special-train-Danapur-railway-station-India_1720322a737_large

കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയ 37 ലക്ഷം പേര ഇന്ത്യൻ റെയിൽവേ ഞായറാഴ്ച വരെ നാടുകളിലെത്തിച്ചു. 2813 പ്രത്യേക ശ്രമിക് ട്രെയിനുകൾ ഇതിനായി ഓടിച്ചു. 60 ശതമാനം ട്രെയിനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുണ് ആരംഭിച്ചത്. 80 ശതമാനം ശ്രമിക് ട്രെയിനുകളും ഉത്തർപ്രദേശിലക്കും ബിഹാറിലേക്കുമാണ് ഓടിയത്. 1301 ട്രെയിനുകൾ യു.പിക്ക് വേണ്ടിയും 973 എണ്ണം ബീഹാറിന് വേണ്ടിയും.

Also read:  ഇന്ത്യയിലേക്ക്‌ നിക്ഷേപം എത്തണമെങ്കില്‍ `ഫോര്‍ ഡി' തിരിച്ചുപിടിക്കണം

സ്‌റ്റേഷനുകളിൽ വിവിധ ആരോഗ്യ ശാരീരിക അകല മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരെ  ഇറക്കിയത്. തിരക്ക് ഒഴിവാക്കാൻ ചില ട്രെയിനുകൾ മഥുര, ജാർസുഗുഡാ എന്നിവിടങ്ങൾ വഴി തിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. ട്രെയിനുകൾ വൈകുന്നില്ലെന്നത് ഉറപ്പാക്കാൻ റെയിൽവേ ബോർഡ് തലത്തിലും സോണൽ തലത്തിലും ഡിവിഷണൽ തലത്തിലും 24 മണിക്കൂർ നിരീക്ഷണവും നടത്തുന്നുണ്ട്.

Also read:  കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

ഭക്ഷണവും വെള്ളവും ശ്രമിക് ട്രെയിനുകളിൽ ലഭ്യമാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കുന്നതിനും ഐ.ആർ.സി.ടി.സി.യും റെയിൽവേയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.