Gulf

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26224 പേര്‍: നിയമ ലംഘകരെ കരിമ്പട്ടികയില്‍പ്പെടുത്തി നാടുകടത്തും

 

കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം വിടാന്‍ അവസരം നല്‍കിയത് . ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാള്‍ 1,61,538 പേരാണ് താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടായിരുന്നത്. ഇതനുസരിച്ച് 135,314 പേര്‍ ഇപ്പോഴും അനധികൃതമായി കുവൈത്തില്‍ കഴിയുന്നു.

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ രാജ്യത്ത് സൂക്ഷമ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തുമെന്നും റസിഡന്‍സി അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്രിഗേഡിയര്‍ ഡോ.ഹമദ് റാഷിദ് അറിയിച്ചു.  ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത താമസ നിയമ ലംഘകരെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പിഴയടച്ചാലും വിസ പുതുക്കാന്‍ കഴിയില്ല. നാടുകടത്തലിന് വിധേയപ്പെടുക മാത്രമായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരുന്ന ശിക്ഷ നടപടി. 72 ലക്ഷത്തോളം ദീനാര്‍ ഇവരില്‍നിന്ന് പിഴയായി ഈടാക്കും.

രണ്ടുതവണ പൊതുമാപ്പ് നല്‍കിയിട്ടും ഭൂരിഭാഗം താമസ നിയമലംഘകരും പ്രയോജനപ്പെടുത്താന്‍ തയാറാവാത്തതിനാലാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കിയതിനൊപ്പം നിയമാനുസൃതം പുതിയ വിസയില്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, കരിമ്പട്ടികയില്‍ പെടുന്നവര്‍ക്ക് അത്തരം അവസരം ഉണ്ടാവില്ല. ഇവരില്‍ പലരും നീണ്ട വര്‍ഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.