കോഴിക്കോട്: മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധ പ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. വ്യാപാര ആവശ്യത്തിനാണ് ആഫ്രിക്കയില്‍ പോയതെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്‌ന പദ്ധതിയുമായാണെന്നും അദ്ദേഹം കഴിഞ്ഞദിവസം സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശത്തേക്ക് പോയതാണ് പി.വി. അന്‍വര്‍. ഇദ്ദേഹത്തെ കാണാനില്ലെന്ന യൂത്ത് കോ ണ്‍ഗ്രസ് നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നു. എം.എല്‍.എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളത്തില്‍ പോസ്റ്റുകളും ഇട്ടതും വിവാദത്തിന് ഇടയാക്കിയിരുന്നു.
വിമാനത്താവളത്തിലെത്തിയ എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിന് പുറത്തുകാത്തു നില്‍പ്പുണ്ടായിരുന്നു. വന്‍ സ്വീകരണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ഉടന്‍ അദ്ദേഹം നിലമ്പൂരിലേക്ക് പുറപ്പെട്ടു. നിരവധി വാഹനങ്ങള്‍ നിലമ്പൂര്‍ ചന്തക്കുന്ന് വരെ അന്‍വറിനെ അനുഗമിച്ചു. വിദേശത്തു നിന്ന് വരുന്നതിനാല്‍ കാറില്‍ നിന്ന് പുറത്തിറ ങ്ങാതെയാണ് അന്‍വര്‍ സ്വീകരണം ഏറ്റുവാങ്ങിയത്. വീട്ടില്‍ത്തന്നെയാണ് ഇദ്ദേഹം ക്വാറന്റീനില്‍ കഴിയുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.