Breaking News

25 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പദ്ധതിയുമായി ഖത്തർ ചാരിറ്റി.

ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വിദ്യാർഥികളെല്ലാം സ്കൂൾ മുറ്റങ്ങളിലേക്ക് തിരികെയെത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യുദ്ധവും ദാരിദ്ര്യവും മൂലം പഠനം നിഷേധിക്കപ്പെട്ടവർക്ക് കരുതലായി ഖത്തർ ചാരിറ്റി. അവരുടെ വിദ്യാഭ്യാസത്തിന് മുൻഗണന’ എന്ന പേരിൽ 25 രാജ്യങ്ങളിലായി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
സ്കൂൾ യൂനിഫോം, ട്യൂഷൻ ഫീസ്, സ്കൂൾ കെട്ടിട നിർമാണം, ഫർണിഷിങ്, സ്കോളർഷിപ് വിതരണം എന്നിവ കൂടാതെ വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നത് ഉൾപ്പെടെയാണ് ഖത്തർ ചാരിറ്റി കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി സൊമാലിയയിൽ പ്രിപ്പറേറ്ററി സ്കൂൾ നിർമിക്കുക, അൽബേനിയയിൽ അൽ ഫജർ സ്കൂളിന് പിന്തുണ നൽകുക, ഘാനയിൽ സ്കോളർഷിപ്പും സ്റ്റുഡന്റ് സ്പോൺസർഷിപ് പദ്ധതിയും നടപ്പാക്കുക.

സിറിയയിൽ വൊക്കേഷനൽ സ്കൂൾ നിർമിക്കുക, ഫലസ്തീനിലെ സർവകലാശാല വിദ്യാർഥികൾക്ക് സ്കോളർഷിപ്, നൈജറിലെ ഒരു സ്കൂളിൽ രണ്ട് അധിക ക്ലാസ്റൂം നിർമാണം തുടങ്ങിയവയും കാമ്പയിന് കീഴിൽ ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നു.ഭക്ഷണത്തിനും വസ്ത്രത്തിനുമായി കുട്ടികളുടെ ദൈനംദിന ആ വശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്ന നിരാലംബർക്ക് ആശ്രയമാകുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.ഉദാരമതികളുടെ സഹായത്താൽ നടപ്പാക്കുന്ന കാമ്പയിനിലൂടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി കാമ്പയിൻ വലിയ സഹായമാകും. ഫലസ്തീൻ, ഇന്ത്യ, ജോർഡൻ, യമൻ, ലബനാൻ, പാകിസ്താൻ, സിറിയ, ശ്രീലങ്ക, നേപ്പാൾ, തുർക്കിയ, കിർഗി സ്താൻ, സൊമാലിയ, മൊറോക്കോ, മാലി.ഗാംബിയ, ചാഡ്, സെനഗൽ, ഗാന ഐവറി കോസ്റ്റ്, ജിബൂട്ടി, നൈജർ, ബോസ്നിയ, അൽബേനിയ, കൊ സോവോ, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് കാമ്പയിൻ പദ്ധതികൾ നടപ്പാക്കുക.വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ ശേഷിയില്ലാത്തവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യം മുൻനിർത്തിയു ള്ള കാമ്പയിനിലേക്ക് സംഭാവന നൽകാൻ ഉദാരമതികളോടും മനുഷ്യസ്നേഹികളോടും ഖത്തർ ചാരിറ്റി അഭ്യർഥിച്ചു. ഖത്തർ ചാരിറ്റി വെബ്സൈറ്റ്, ആപ്ലിക്കേഷൻ, 44920000 ഹോസ്റ്റൈൻ, വാണിജ്യ സമുച്ചയങ്ങളിലേയും മാളുകളിലേയും കലക്ഷൻ പോയന്റ് എന്നിവ വഴിയാണ് സംഭാവന നൽകേണ്ടത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.