ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വ ദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാ ജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി. TG 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സ മ്മാനമടിച്ചത്.
വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജ ന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
കുടുക്ക പൊട്ടിച്ച കാശുകൊണ്ട്’
ഓണം ബമ്പറില്‍ ഒന്നാം സമ്മാനം ലഭിച്ചെന്നകാര്യം വിശ്വസിക്കാനാകു ന്നില്ലെന്ന് അനൂപ്. ബമ്പറെടുക്കാന്‍ പോകുമ്പോള്‍ പണം തികഞ്ഞിരു ന്നില്ല. കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശുകൊ ണ്ടാണ് ലോട്ടറി ടിക്കറ്റ് എടു ത്തതെന്നും അനൂപ് പറഞ്ഞു.
നല്ലൊരു വീട് വെച്ച് നാട്ടില്‍ തന്നെ കൂടണം. ഓട്ടോ ഡ്രൈവറാണ് താന്‍. സാമ്പത്തിക ബുദ്ധിമു ട്ടുകളെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാനിരുന്നതാണ്. ഇനി പോകുന്നി ല്ലെന്നും അനൂപ് പറ ഞ്ഞു.
സമ്മാനം കിട്ടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് ജേഷ്ഠ സഹോദരി യെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് ആണെ ന്ന് വ്യക്തമായത്. കഴിഞ്ഞ 22 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരുമെന്നും അനൂ പ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്ന നമ്പറുകള്‍ക്കാണ്. 10 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് മൂന്നാം സമ്മാനം.
സമാശ്വാസ സമ്മാനം (5 ലക്ഷം) TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.