ശബരിമല : തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.
സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂ 70,000 ആയിരുന്നു. ഇതിനു പുറമേ ദർശനത്തിനു വരുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് അനുവദിച്ചു. എന്നാൽ 25നും 26 നും സ്പോട് ബുക്കിങ് നടത്തി ദർശനത്തിനു കടത്തിവിടില്ല. 26 ന് ഉച്ചയ്ക്ക് 12നും 12.30 നും മധ്യേയാണ് മണ്ഡല പൂജ. രണ്ടു ദിവസമായി 20,000നു മുകളിലാണ് സ്പോട് ബുക്കിങ്.
വ്യാഴാഴ്ച 96,007 പേർ ദർശനം നടത്തി. അതിൽ 22,121 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. ഇന്നും തീർഥാടകരുടെ വൻ തിരക്ക് തുടരുകയാണ്. പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെയുണ്ട്. പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറിനു മുൻപിലും നീണ്ട നിരയാണ്. അതേസമയം, പമ്പയിലും നിലയ്ക്കലിലും വാഹന പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.