നിലവില്‍ ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തില്‍ താഴെയാണ്. 5,86,403 പേരാണ് ചികിത്സ യില്‍ കഴിയുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,040 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3,02,33,183 ആയി. നിലവില്‍ 5,86,403 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന രോഗബാധിതര്‍ ഏറ്റ വും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം 12,118 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 9,812 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 57,944 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,92,51,029 പേര്‍ ഇതുവരെ രോഗമു ക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,64,360 സാംപിളുകളാണ് പരിശോധിച്ചത്. ഇ തോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 39,40,72,142 ആയി ഉയര്‍ന്നു.
കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തമിഴ്‌നാ ട്ടില്‍ ഒന്‍പത് പേര്‍ക്ക് ഡെല്‍റ്റ് പ്ലസ് വകഭേദം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാന ങ്ങളിലും ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.