റിയാദ് : 2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സൗദിയിൽ തുടക്കമായി. രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി റോഷൻ സ്റ്റേഡിയം നിർമാണത്തിന് തുടക്കമായിട്ടുണ്ട്.46,000 കാണികളെ ഉൾക്കൊള്ളുന്ന ഈ അത്യാധുനിക സ്റ്റേഡിയം 450,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുക. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ സഹായത്തോടെ 2020-ൽ സ്ഥാപിതമായ റോഷൻ, സൗദി വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നിർണായക പങ്കു വഹിക്കും.
സോളാർ പാനലുകൾ, ജല-ഊർജ മാനേജ്‌മെന്‍റ് എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര സവിശേഷതകൾ സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തും. കൂടാതെ, സഹായ ഇടങ്ങൾ, അക്കാദമി ഓഫിസുകൾ, രണ്ട് ഹോട്ടലുകൾ, റീട്ടെയിൽ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ എന്നിവയും ഇവിടെ ഒരുക്കും. 2034 ലെ ഫിഫ ലോകകപ്പിൽ 32 മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. രാജ്യത്തുടനീളം 11 പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് റോഷൻ സ്റ്റേഡിയം നിർമാണവും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.