നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടുത്ത തവണ രാഹു ലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തിരുമാന തിരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാ ക്കള്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് വിട്ടു കന്യാകുമാരിയില്‍ നി ന്നും മല്‍സരിച്ചേക്കുമെന്ന് സൂചന. നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടു ത്ത തവണ രാഹുലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തി രുമാന തിരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി പ്ര മുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ വയനാട്ടില്‍ നിന്നു രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുന്നത് ദോഷകരമാണെന്നു കോ ണ്‍ഗ്രസ് വിലയിരുത്തുന്നു. ഇടതുപക്ഷവുമായി നേരിട്ടു മത്സരിക്കുന്നത് ബി ജെ പി വിരുദ്ധ പോരാട്ടത്തി ന്റെ ശക്തി ചോര്‍ത്തിക്കളയുമെന്നും ഭാവിയില്‍ ഇടതുപക്ഷവുമായി ഉണ്ടാവേണ്ട ധാരണകള്‍ക്ക് അതു ഗുണകരമല്ലെന്നും നേതൃ ത്വം വിലയിരുത്തുന്നു.
സുരക്ഷിതമായ സീറ്റ് എന്ന നിലയിലാണു കന്യാകുമാരിയെ പാര്‍ട്ടി കാണുന്നത്. ഇവിടെ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആകെ രാഹുലിന്റെ പ്രഭാവം നിലനിര്‍ത്താന്‍ കഴിയുമെന്നും പാര്‍ട്ടി കരുതുന്നു. ഡിഎംകെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബി ജെ പിക്ക് എതിരെ മത്സരിക്കുമ്പോള്‍ ദക്ഷി ണേന്ത്യയിലെ മതേതര സഖ്യത്തെ ബലപ്പെടുത്താനും അതുവഴി കഴിയുമെന്നാണു കണക്കുകൂട്ടല്‍. മത്സരം ബി ജെ പിക്കെതിരെയാണെന്നു വരുത്താനും കന്യകുമാരിയിലേക്കുളള മാറ്റം കൊണ്ടു സാധ്യ മാവും.
2019ല്‍ രാഹുലിനായി കന്യാകുമാരിയും ബംഗളൂരു റൂറലും പരിഗണിച്ചിരുന്നു. എന്നാല്‍ കേരള നേതാക്ക ളുടെ സമ്മര്‍ദ്ദത്തിനു രാഹുലിനു വഴങ്ങേണ്ടി വരികയായിരുന്നു. ഈ ഒറ്റ തീരുമാനം ഹിന്ദി ബെല്‍ട്ടില്‍ കോണ്‍ഗ്രസ്സിനു കനത്ത ക്ഷീണമുണ്ടാക്കി. വയനാട്ടിലെ യു ഡി എഫ് റാലിയിലെ ലീഗ് പതാക പോലും ബിജെപി ഉത്തരേന്ത്യയില്‍ രാഹുലിനെതിരെ പ്രചാരണത്തിന് ഉപയോഗിച്ചു.
2019ല്‍ പ്രിയങ്കയെ കന്യാകുമാരിയില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പ്രിയങ്ക അതിന് സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.