Sports

2022 ലോകകപ്പ് ഫുട്ബോള്‍: മത്സരക്രമം പുറത്തിറക്കി; ആദ്യമത്സരം നവംബര്‍ 21 ന്

2022 ലോകകപ്പ് ഫുട്ബോളിന്റെ അന്തിമ മത്സരക്രമം പുറത്തിറക്കി ഫിഫ. ആദ്യമത്സരം നവംബര്‍ 21ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസത്തെ ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30-ന് (പ്രാദേശിക സമയം ഒരുമണി) ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം ഇന്ത്യന്‍ സമയം വൈകിട്ട് 6.30, 9.30 (പ്രാദേശിക സമയം 4.00, 7.00) എന്നീ സമയങ്ങളില്‍ നടക്കും. അവസാന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് (പ്രാദേശിക സമയം 10മണി) ആയിരിക്കും.

12 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ്ഘട്ട മത്സരം എട്ട് സ്റ്റേഡിയങ്ങളിലായി നടക്കും. ആദ്യ മത്സരം അരങ്ങേറുന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക. ഫൈനല്‍ മത്സരം ഡിസംബര്‍ 18ന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇവിടെ 80,000 കാണികളെ ഉള്‍ക്കൊള്ളിക്കാനാകും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.