Categories: India

200 ട്രെയിനുകൾ തിങ്കളാഴ്ച മുതൽ കേരളത്തിൽ മൂന്ന് ട്രെയിനുകൾ

കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ കേരളത്തിനകത്ത് രണ്ടും പുറത്തുനിന്ന് ഒന്നുമുൾപ്പെടെ 200 പ്രത്യേക ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. 1.45 ലക്ഷം പേർക്ക് ഇവയിൽ യാത്ര ചെയ്യാനാകും. ടിക്കറ്റ് ിസർവ് ചെയ്തവർക്ക് മാത്രമാണ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യാൻ അനുമതി.
ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗള എക്‌സ്പ്രസ്, കോഴിക്കോട് – ിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകൾ എന്നിവയാണ് കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ.
പതിവ് ട്രെയിനുകളുടെ ശൈലിയിലായിരിക്കും ട്രെയിനുകളുടെ യാത്ര. എ.സി, നോൺ എ.സി കോച്ചുകളുണ്ടാകും. സ്‌റ്റോപ്പുകൾ പരിമിതമായിരിക്കും. ജനറൽ കോച്ചുകളിൽ റിസർവ് ചെയ്തതു പോലെ ഇരുന്ന് യാത്രയേ അനുവദിക്കൂ. റിസർവ് ചെയ്ത യാത്രക്കാരുടെ സാധാരണ നിരക്ക് മാത്രമായിരിക്കും ഈടാക്കുകയെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
ടിക്കറ്റുകൾ ഐ.ആർ.സി.ടി.സിയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് റിസർവ് ചെയ്യാം. റിസർവേഷൻ കൗണ്ടറുകൾ, അംഗീകൃത ഏജന്റുമാർ, കോമൺ സർവീസ് സെന്ററുകൾ എന്നിവിടങ്ങളിലും റിസർവ് ചെയ്യാം.
മുപ്പത് രാജധാനി ട്രെയിനുകൾ നേരത്തെ സർവീസ് ആരംഭിച്ചിരുന്നു. ജൂൺ 29 മുതൽ തത്കാൽ ബുക്കിംഗും അനുവദിക്കും. ട്രെയിനുകളിലെ യാത്രക്കാരുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് നാലും രണ്ടാം ചാർട്ട് രണ്ടും മണിക്കൂർ മുമ്പ് തയ്യാറാക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിശോധനകൾക്ക് ശേഷമേ യാത്രക്ക് അനുമതി നൽകൂ. രോഗലക്ഷണങ്ങളോ കടുത്ത പനിയോ കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല. യാത്രാനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക മടക്കിനൽകും. യാത്രക്ക് 90 മിനിറ്റ് മുമ്പ് സ്‌റ്റേഷനിൽ യാത്രക്കാർ എത്തണം. സാമൂഹ്യ അകലം പാലിക്കണം. മാസ്‌ക് നിർബന്ധമാണ്.
പാൻട്രി കാറുള്ള ട്രെയിനുകളിൽ പരിമിതമായ ഭക്ഷണവും കുടിവെള്ളവും വിലയ്ക്ക് നൽകും. യാത്രക്കാർക്ക് സ്വന്തമായി ഭക്ഷണം കൊണ്ടുവരാൻ അനുമതിയുണ്ട്. സ്‌േേറ്റനുകളിൽ ഭക്ഷണശാലകൾ തുറക്കും. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. പൊതി മാത്രമേ ലഭിക്കൂ. ട്രെയിനിൽ കമ്പിളി നൽകില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.