കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ കേരളത്തിനകത്ത് രണ്ടും പുറത്തുനിന്ന് ഒന്നുമുൾപ്പെടെ 200 പ്രത്യേക ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. 1.45 ലക്ഷം പേർക്ക് ഇവയിൽ യാത്ര ചെയ്യാനാകും. ടിക്കറ്റ് ിസർവ് ചെയ്തവർക്ക് മാത്രമാണ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യാൻ അനുമതി.
ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗള എക്‌സ്പ്രസ്, കോഴിക്കോട് – ിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകൾ എന്നിവയാണ് കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ.
പതിവ് ട്രെയിനുകളുടെ ശൈലിയിലായിരിക്കും ട്രെയിനുകളുടെ യാത്ര. എ.സി, നോൺ എ.സി കോച്ചുകളുണ്ടാകും. സ്‌റ്റോപ്പുകൾ പരിമിതമായിരിക്കും. ജനറൽ കോച്ചുകളിൽ റിസർവ് ചെയ്തതു പോലെ ഇരുന്ന് യാത്രയേ അനുവദിക്കൂ. റിസർവ് ചെയ്ത യാത്രക്കാരുടെ സാധാരണ നിരക്ക് മാത്രമായിരിക്കും ഈടാക്കുകയെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
ടിക്കറ്റുകൾ ഐ.ആർ.സി.ടി.സിയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് റിസർവ് ചെയ്യാം. റിസർവേഷൻ കൗണ്ടറുകൾ, അംഗീകൃത ഏജന്റുമാർ, കോമൺ സർവീസ് സെന്ററുകൾ എന്നിവിടങ്ങളിലും റിസർവ് ചെയ്യാം.
മുപ്പത് രാജധാനി ട്രെയിനുകൾ നേരത്തെ സർവീസ് ആരംഭിച്ചിരുന്നു. ജൂൺ 29 മുതൽ തത്കാൽ ബുക്കിംഗും അനുവദിക്കും. ട്രെയിനുകളിലെ യാത്രക്കാരുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് നാലും രണ്ടാം ചാർട്ട് രണ്ടും മണിക്കൂർ മുമ്പ് തയ്യാറാക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിശോധനകൾക്ക് ശേഷമേ യാത്രക്ക് അനുമതി നൽകൂ. രോഗലക്ഷണങ്ങളോ കടുത്ത പനിയോ കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല. യാത്രാനുമതി ലഭിക്കാത്തവർക്ക് ടിക്കറ്റ് തുക മടക്കിനൽകും. യാത്രക്ക് 90 മിനിറ്റ് മുമ്പ് സ്‌റ്റേഷനിൽ യാത്രക്കാർ എത്തണം. സാമൂഹ്യ അകലം പാലിക്കണം. മാസ്‌ക് നിർബന്ധമാണ്.
പാൻട്രി കാറുള്ള ട്രെയിനുകളിൽ പരിമിതമായ ഭക്ഷണവും കുടിവെള്ളവും വിലയ്ക്ക് നൽകും. യാത്രക്കാർക്ക് സ്വന്തമായി ഭക്ഷണം കൊണ്ടുവരാൻ അനുമതിയുണ്ട്. സ്‌േേറ്റനുകളിൽ ഭക്ഷണശാലകൾ തുറക്കും. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. പൊതി മാത്രമേ ലഭിക്കൂ. ട്രെയിനിൽ കമ്പിളി നൽകില്ല.