കുവൈത്ത് സിറ്റി: കുവൈത്തില്‍ 20 മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് സ്ഥാപിക്കും. കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലെത്തി കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യമന്ത്രാലയത്തിന്റെ മിഷ്രിഫിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകാന്‍ കഴിയാത്തവിധം രോഗാവസ്ഥയുള്ളവര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരക്കാരുടെ കണക്കെടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ഡോ. ഗദ ഇബ്രാഹിം പറഞ്ഞു. മുഴുവന്‍ രാജ്യനിവാസികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് രാജ്യത്തുനിന്ന് മഹാമാരിയെ പടികടത്തുകയാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.
മിഷ്രിഫ് ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററിലെ ഹാള്‍ അഞ്ചിലാണ് ഇപ്പോള്‍ കുത്തിവെപ്പ് നടക്കുന്നത്.അടുത്തയാഴ്ച ജഹ്റ, അഹ്മദി എന്നിവിടങ്ങളില്‍ കൂടി സ്ഥാപിക്കും. ഇതോടെ പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പെടുക്കാനാവും. ആഴ്ചയില്‍ എല്ലാദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂര്‍ണമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ ഈ വര്‍ഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. വാക്സിനെടുക്കാന്‍ തയാറാവാതെയും ഒരുവിഭാഗം ജനങ്ങളുണ്ട്. ബോധവത്കരണത്തിലൂടെ ഇവരെ കുത്തിവെപ്പെടുക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍, നിയമപരമായി നിര്‍ബന്ധമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പത്തുലക്ഷം ഡോസ് വീതം ഓക്സ്ഫഡ് ആസ്ട്രസെനിക്ക വാക്സിന്‍ ഇറക്കുമതി ചെയ്യും. കഴിഞ്ഞ മാസം എത്തിച്ച ഫൈസര്‍, ബയോണ്‍ടെക് വാക്സിനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.