India

ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; അന്വേഷണം ഊര്‍ജിതമാക്കി

 

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് വൈകോല്‍ ശേഖരിക്കാന്‍ പോയ 13, 16, 17 വയസ്സ് പ്രായമുളള മൂന്ന് പെണ്‍കുട്ടികളെ വയലില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കവേ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപണം ഉന്നയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്നുപേരെയും കണ്ടെത്തിയതെന്ന് കുട്ടികളുടെ ബന്ധു പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെളിപ്പെടുത്തി. ഇതിനായി ആറ് പ്രത്യേക അന്യേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വിഷം ഉളളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം. പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ വീണുകിടന്ന പ്രദേശത്തുനിന്നും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ശരിയായി തന്നെ കിടന്നിരുന്നു എന്നാല്‍ തൂവാലകൊണ്ട് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നെന്നും കൈകാലുകള്‍ ബന്ധിച്ചിട്ടില്ലായിരുന്നെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടി ഇപ്പോള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡല്‍ഹി എയിംസില്‍ എത്തിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനായി എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്ന് ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിലൂടെ പറഞ്ഞു. ദളിതര്‍ വീണ്ടും അക്രമങ്ങള്‍ക്കിരയാകുന്നെന്നും ചന്ദ്രശേഖര്‍ ആസാദ് അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.